23 June, 2018 01:31:15 PM


കൊച്ചിയിലെത്തിയ ഇലക്‌ട്രിക്‌ ബസിന് നാട്ടുകാരുടെ ആവേശ സ്വീകരണം

വൈറ്റില ഹബ്ബില്‍ നിന്നും ഫോര്‍ട്ട്‌ കൊച്ചിയിലേക്കായിരുന്നു കന്നി യാത്ര




കൊച്ചി: പരീക്ഷണാടിസ്ഥാനത്തില്‍ കെ.എസ്‌.ആര്‍.ടി.സി. നിരത്തിലിറക്കിയ ഇലക്‌ട്രിക്‌ ബസ്‌ കൊച്ചിയിലെത്തി. വൈറ്റില ഹബ്ബില്‍ നിന്നും ഫോര്‍ട്ട്‌ കൊച്ചി വരെയായിരുന്നു ഇലക്‌ട്രിക്‌ ബസിന്‍റെ കന്നി യാത്ര. വലിയ ആഘോഷമായാണു കൊച്ചി ഇലക്‌ട്രിക്‌ ബസ്സിനെ സ്വീകരിച്ചത്‌.  ആദ്യമായി കൊച്ചിയിലെ നിരത്തുകളില്‍ സര്‍വ്വീസ്‌ ആരംഭിക്കുന്ന ഇലക്‌ട്രിക്‌ ബസ്സിനു യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണമാണു ലഭിച്ചത്‌.


വൈറ്റില ഹബ്ബില്‍ ബസ്സില്‍ യാത്ര ചെയ്യാനും സെല്‍ഫിയെടുക്കാനുമായി നിരവധി ആളുകള്‍ എത്തി. മന്ത്രിക്കും ജന പ്രതിനിധികള്‍ക്കും ഒപ്പം നിരവധി പേര്‍ ബസ്സിന്‍റെ കന്നിയാത്രയില്‍ പങ്ക്‌ ചേര്‍ന്നു. പരീക്ഷണഓട്ടം വിജയമായാല്‍ കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കുമെന്ന് ബസ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്ത ശേഷം മന്ത്രി പ്രൊഫ. രവീന്ദ്ര നാഥ്‌ പറഞ്ഞു. മൂന്നു മുതല്‍ നാലു മണിക്കൂര്‍ വരെ ചാര്‍ജ്ജ്‌ ചെയ്താല്‍ മുന്നൂറ്റമ്പത്‌ കിലോമീറ്റര്‍ ഇലക്‌ട്രിക്‌ ബസ്സിനു സഞ്ചരിക്കാനാകും. കേരളത്തിലെ റോഡുകള്‍ക്ക്‌ അനുയോജ്യമാണു ബസിന്‍റെ ഘടനയെന്ന് കമ്പനിയും അവകാശപ്പെടുന്നു.




Share this News Now:
  • Google+
Like(s): 16