Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

23 June, 2018 12:19:27 PM


വ്യാജരേഖ ചമച്ച്‌ 70 എയ്‌ഡഡ്‌ സ്‌കൂളുകളില്‍ അധ്യാപക നിയമനം

മൂന്നു സ്‌കൂളുകളിലെ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ കേസ്‌
തിരുവനന്തപുരം : വ്യാജരേഖകളിലൂടെ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി അനധികൃതമായി പുതിയ ഡിവിഷനുകള്‍ നേടിയെടുത്ത്‌ 70 എയ്‌ഡഡ്‌ സ്‌കൂളുകള്‍ അധ്യാപക നിയമനം നടത്തിയെന്നു കണ്ടെത്തി. ലക്ഷങ്ങള്‍ കോഴ വാങ്ങി അധ്യാപകനിയമനം നടത്താനായാണു വ്യാജരേഖകളിലൂടെ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയതത്രേ. കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ തട്ടിപ്പിന്‍റെ പേരില്‍ മൂന്നു സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്കും ക്ലാസ്‌ ടീച്ചര്‍മാര്‍ക്കും എതിരേ ക്രിമിനല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. 

മറ്റു സ്‌കൂളുകളില്‍ തട്ടിപ്പു നടത്തിയവര്‍ക്കെതിരേ വിശദമായ പരിശോധനയ്‌ക്കു ശേഷം കേസെടുക്കും. സ്‌കൂള്‍ മാനേജര്‍മാരെ അയോഗ്യരാക്കും. അധിക തസ്‌തികയ്‌ക്ക്‌ അര്‍ഹതയില്ലാത്ത സ്‌കൂളുകളില്‍ നിന്നും അതേ മാനേജ്‌മെന്‍റിനു കീഴിലുള്ള മറ്റു സ്‌കൂളുകളില്‍ നിന്നും ടി.സി. വാങ്ങി കുട്ടികളുടെ പേര്‌ ഹാജര്‍ ബുക്കില്‍ ചേര്‍ക്കും. ആറാം പ്രവൃത്തിദിനത്തില്‍ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ്‌ കഴിയുന്നതോടെ ടി.സി. പഴയ സ്‌കൂളിലേക്കു തിരിച്ചു നല്‍കും. ബുക്ക്‌ അഡ്‌ജസ്‌റ്റ്‌മെന്‍റ് എന്ന പേരിലറിയപ്പെടുന്ന ഈ തട്ടിപ്പിലൂടെ തങ്ങളുടെ "സ്‌കൂള്‍ മാറിയത്‌" വിദ്യാര്‍ഥികളും രക്ഷിതാക്കളും അറിയില്ല. 

കുട്ടികളുടെ എണ്ണം നല്‍കാനുള്ള സമ്പൂര്‍ണ സോഫ്‌റ്റ്‌വേര്‍ ഒഴിവാക്കിയാണു തട്ടിപ്പ്‌. അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ പേരും യു.ഐ.ഡി. നമ്പറും ഉപയോഗിച്ചും ടി.സി. ഇല്ലാതെ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയും തട്ടിപ്പ്‌ നടത്തി അനധികൃത ഡിവിഷനുകള്‍ നേടിയെന്നാണ്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ കണ്ടെത്തിയത്‌. അധികമായുണ്ടായ എല്ലാ തസ്‌തികയിലും മാനേജ്‌മെന്‍റുകള്‍ അധ്യാപകരെ നിയമിക്കുകയും ചെയ്‌തു. 

തസ്‌തിക നിര്‍ണയത്തിനുശേഷം സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുന്നതു കണ്ടതിനെത്തുടര്‍ന്നാണ്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റ്‌ പരിശോധന നടത്തിയത്‌. തട്ടിപ്പിനു വേണ്ടി വന്‍തോതില്‍ ടി.സി. സംഘടിപ്പിക്കുകയും പിന്നീട്‌ ടി.സി. തിരിച്ചുനല്‍കുകയും ചെയ്‌തതാണു കാരണമെന്നാണു കണ്ടെത്തല്‍. മൂന്നു സ്‌കൂളുകളില്‍ വലിയ തോതിലുള്ള ക്രമക്കേടാണു നടന്നതെന്നു വ്യക്‌തമായി. ഈ സ്‌കൂളിലെ പ്രഥമാധ്യാപകന്‍, കുട്ടികളെ വ്യാജമായി ചേര്‍ത്ത ക്ലാസിലെ അധ്യാപകര്‍ എന്നിവര്‍ക്കെതിരേയാണു കേസെടുത്തത്‌. ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍ എന്നിവയാണു കുറ്റങ്ങള്‍. 

ക്രമക്കേടിനു പിന്നില്‍ പ്രവര്‍ത്തിച്ച മാനേജര്‍മാരെ അയോഗ്യരാക്കും. ഇവര്‍ക്കെതിരെ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ പോലീസിന്‌ ഉചിതമായ തീരുമാനമെടുക്കാം. ടി.സി. നല്‍കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താനും പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ തീരുമാനിച്ചു.


Share this News Now:
  • Google+
Like(s): 86