Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

23 June, 2018 09:23:26 AM


ഏറ്റുമാനൂര്‍ ശക്തിനഗറില്‍ കഴിഞ്ഞ രാത്രിയില്‍ വ്യാപകമായ മോഷണം

രണ്ട് കടകളിലും കെട്ടിടനിര്‍മ്മാണം നടക്കുന്ന സ്ഥലത്തും മോഷണം




ഏറ്റുമാനൂര്‍: ശക്തിനഗറില്‍ മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ രാത്രിയില്‍ ശക്തിറോഡരികിലെ രണ്ട് കടകളിലും കെട്ടിടനിര്‍മ്മാണം നടക്കുന്ന സ്ഥലത്തും മോഷ്ടാക്കള്‍ കടന്നു. രാജ് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള ഡയമണ്ട് ഡ്രൈക്ലീനിംഗ് സെന്‍ററില്‍ കയറിയ മോഷ്ടാക്കള്‍ മേശയ്ക്കുള്ളില്‍ ഉണ്ടായിരുന്ന 9500 രൂപ എടുത്തുകൊണ്ടുപോയി. താഴ് പൊളിച്ച് ഷട്ടര്‍ പൊക്കിയാണ് ഉള്ളില്‍ പ്രവേശിച്ചത്. ശനിയാഴ്ച രാവിലെ 6.30ന് കട തുറക്കാനെത്തിയപ്പോഴാണ് രാജ്കുമാര്‍ മോഷണവിവരം അറിയുന്നത്.

പുളിക്കന്‍തൊട്ടിയില്‍ ചന്ദ്രന്‍കുട്ടി (തങ്കപ്പന്‍)യുടെ കടയില്‍ കടന്ന മോഷ്ടാക്കള്‍ മേശയ്ക്കുള്ളില്‍ കിടന്ന പണം എടുത്തെങ്കിലും കൊണ്ടുപോയില്ല. കട കുത്തിതുറക്കുന്ന ശബ്ദം കേട്ട് തൊട്ടു പിന്നില്‍ താമസിക്കുന്ന ഉടമ  എഴുന്നേറ്റ് വന്നതിനാല്‍ എടുത്ത പണം മേശപുറത്ത് വെച്ചിട്ട് മോഷ്ടാവ് ഓടിമറഞ്ഞു. വെളുപ്പിനെ ഒന്നര മണിയോടെ ആയിരുന്നു ഇത്. ചന്ദ്രന്‍ കുട്ടി ഇറങ്ങിവന്നപ്പോള്‍ മോഷ്ടാവ് ഓടുന്നതാണ് കണ്ടത്. രാത്രിയായതിനാല്‍ ആളെ തിരിച്ചറിയാനായില്ല. കട കുത്തി തുറക്കാനുപയോഗിച്ച കമ്പിയും തല്ലിപൊളിച്ച താഴും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷട്ടര്‍ പകുതി ഉയര്‍ത്തിയ നിലയിലായിരുന്നു.


ശക്തിലെയിനില്‍ പുതുതായി വീട് പണിയുന്ന സ്ഥലത്തെത്തിയ മോഷ്ടാക്കള്‍ മുറിച്ചിട്ടിരുന്ന പന്ത്രണ്ടോളം കമ്പികളാണ് എടുത്തത്. ഈ കമ്പിയിലൊന്നാണ് ചന്ദ്രന്‍കുട്ടിയുടെ കട കുത്തി തുറക്കുന്നതിന് ഉപയോഗിച്ചശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞു. ഒരാഴ്ച മുമ്പ് എം.സി.റോഡരികിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണശ്രമം നടന്നിരുന്നു. മോഷ്ടാവിനെ സിസിടിവി ക്യാമറയില്‍ കണ്ടെത്തിയെങ്കിലും ഇതുവരെ പിടികൂടാനായില്ല. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Google+
Like(s): 492