22 June, 2018 11:24:38 PM
ശോഭന ജോര്‍ജ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സജീവമായിരുന്നു

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സനായി മുന്‍ എം.എല്‍.എ ശോഭന ജോര്‍ജിനെ നിയമിച്ച് ഉത്തരവിറങ്ങി. വൈസ് ചെയര്‍മാനായിരുന്ന എം.വി. ബാലകൃഷ്ണന് സി.പി.എം കാസര്‍കോട് ജില്ല സെക്രട്ടറിയായി മാറിയ ഒഴിവിലേക്കാണ് നിയമനം. കോണ്‍ഗ്രസില്‍ നിന്ന് വിട്ട ശോഭന ജോര്‍ജ് ഇക്കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വേളയിലാണ് സി.പി.എമ്മിനോട് അടുക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സജീവമായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച സാഹചര്യത്തില്‍ സി.പി.എമ്മിന്റെ പ്രത്യുപകാരമായാണ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തെ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന ശോഭന ജോര്‍ജ് 1991 മുതല്‍ 2006 വരെ മൂന്ന് ഘട്ടങ്ങളിലായി ചെങ്ങന്നൂരില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു. 2016ലെ നിയമസഭാ െതരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വിമതസ്ഥാനാര്ഥിയായും മത്സരിച്ചു.
തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സനായി മുന്‍ എം.എല്‍.എ ശോഭന ജോര്‍ജിനെ നിയമിച്ച് ഉത്തരവിറങ്ങി. വൈസ് ചെയര്‍മാനായിരുന്ന എം.വി. ബാലകൃഷ്ണന് സി.പി.എം കാസര്‍കോട് ജില്ല സെക്രട്ടറിയായി മാറിയ ഒഴിവിലേക്കാണ് നിയമനം. കോണ്‍ഗ്രസില്‍ നിന്ന് വിട്ട ശോഭന ജോര്‍ജ് ഇക്കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വേളയിലാണ് സി.പി.എമ്മിനോട് അടുക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സജീവമായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച സാഹചര്യത്തില്‍ സി.പി.എമ്മിെന്റ പ്രത്യുപകാരമായാണ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തെ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന ശോഭന ജോര്‍ജ് 1991 മുതല്‍ 2006 വരെ മൂന്ന് ഘട്ടങ്ങളിലായി ചെങ്ങന്നൂരില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു. 2016ലെ നിയമസഭാ െതരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വിമതസ്ഥാനാര്ഥിയായും മത്സരിച്ചു.