22 June, 2018 10:57:17 PM


കസ്റ്റഡിമരണം: എസ്ഐ ദീപക്കിനെതിരെ മുന്‍ മജിസ്ട്രേറ്റിന്‍റെ മൊഴി

എസ്ഐ പ്രതികളെ ക്രൂരമായി മര്‍ദിക്കുന്നത് പതിവായിരുന്നു



കൊച്ചി: വരാപ്പുഴ കസ്റ്റഡിക്കൊലക്കേസില്‍ എസ്ഐ ദീപക്കിനെതിരെ വരാപ്പുഴ മുന്‍ മജിസ്ട്രേറ്റിന്‍റെ മൊഴി. പ്രതികളെ ക്രൂരമായി മര്‍ദിക്കുന്ന പതിവ് എസ്ഐ ദീപക്കിനുണ്ട് എന്ന് മുന്‍ മജിസ്ട്രേറ്റ് മൊഴി നല്‍കി. മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശ്രീജിത്തിനെ ഹാജരാക്കാതെ റിമാന്‍ഡ് ചെയ്യാനാവില്ലെന്ന് അറിയിച്ചിരുന്നു എന്നും മുന്‍ മജിസ്ട്രേറ്റ് മൊഴി നല്‍കി. 

അതേസമയം, ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍ പറഞ്ഞു. അന്വേഷണത്തിന്‍റെ തുടക്കം മുതല്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന സംശയവും കോടതിയില്‍ സിബിഐ പ്രകടിപ്പിച്ചു.  കൊലപാതകമാണെന്ന് ബോധ്യപ്പെട്ടാല്‍ 302 ആണ് ചുമത്തേണ്ടത് എന്നാല്‍ കൊലപാതകം ആണെന്ന് ബോധ്യമുണ്ടായിട്ടും ആദ്യത്തെ എഫ്ഐആറില്‍ സ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.  ഇത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ എസ്പിക്ക് ഇടപെടാമായിരുന്നെന്നും ഹോക്കോടതിയില്‍ സിബിഐ വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 101