22 June, 2018 10:42:15 PM


അര്‍ജന്‍റീനയെ വിറപ്പിച്ച ഐസ് ലാന്‍ഡിനെ ഐസാക്കി നൈജീരിയ

ഐ​സ്‌​ല​ന്‍​ഡി​നെ നൈ​ജീ​രി​യ പ​രാ​ജ​യ​പ്പെ​ടു​ത്തിയത് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന്



വോ​ള്‍​ഗോ​ഗ്രാ​ഡ്: ക​രു​ത്ത​രാ​യ അ​ര്‍​ജ​ന്‍റീ​ന​യെ വി​റ​പ്പി​ച്ച ഐ​സ്‌​ല​ന്‍​ഡ് ആ​ഫ്രി​ക്ക​ന്‍ ക​രു​ത്തി​നു​മു​ന്നി​ല്‍ ശി​ര​സു​ന​മി​ച്ചു. പ്രീ​ക്വാ​ര്‍​ട്ട​ര്‍ പ്ര​തീ​ക്ഷ​ക​ളു​മാ​യെ​ത്തി​യ ഐ​സ്‌​ല​ന്‍​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു നൈ​ജീ​രി​യ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ഹ​മ്മ​ദ് മൂ​സ​യാ​ണ് നൈ​ജീ​രി​യ​യു​ടെ ര​ണ്ടു ഗോ​ളും നേ​ടി​യ​ത്. ഗോ​ള്‍ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു നൈ​ജീ​രി​യ​യു​ടെ ഗോ​ളു​ക​ള്‍. 


ആ​ദ്യ​പ​കു​തി​യി​ല്‍ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​വും പ്ര​തി​രോ​ധ​വും ഒ​രു​പോ​ലെ ന​ട​പ്പാ​ക്കി​യ ഐ​സ്‌​ല​ന്‍​ഡി​നെ ര​ണ്ടാം പ​കു​തി​യി​ല്‍ നൈ​ജീ​രി​യ നി​ഷ്പ്ര​ഭ​മാ​ക്കി. 49 ആം മി​നി​റ്റി​ല്‍ മൂ​സ നേ​ടി​യ ഗോ​ളാ​ണ് നി​ര്‍​ണാ​യ​ക​മാ​യ​ത്. നൈ​ജീ​രി​യ​ന്‍ ബോ​ക്സി​ല്‍​നി​ന്നും അ​തി​വേ​ഗ​ത്തി​ലു​ള്ള പ്ര​ത്യാ​ക്ര​മ​ണം ഗോ​ളി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. മൈ​താ​ന മ​ധ്യ​ത്തി​ല്‍​നി​ന്നും പ​ന്തു​മാ​യി കു​തി​ച്ച വി​ക്ട​ര്‍ മോ​സ​സ് ബോ​ക്സി​ന്‍റെ വ​ല​തു മൂ​ല​യി​ല്‍​നി​ന്നും മൂ​സ​യ്ക്കു ക്രോ​സ് ന​ല്‍​കു​ന്നു. പ​ന്ത് കാ​ലി​ല്‍​പി​ടി​ച്ച്‌ നി​ലം​തൊ​ടു​മു​മ്ബ് മൂ​സ​യു​ടെ ഹാ​ഫ് വോ​ളി. ഐ​സ്‌​ല​ന്‍​ഡ് ഗോ​ള്‍ പോ​സ്റ്റ് കു​ലു​ങ്ങി. 

ര​ണ്ടാം ഗോ​ള്‍ 75 ാം മി​നി​റ്റി​ല്‍ മൂ​സ​യു​ടെ സോ​ളോ റ​ണ്ണി​ല്‍​നി​ന്നും പി​റ​ന്ന സു​ന്ദ​ര​ന്‍ ഗോ​ളാ​യി​രു​ന്നു. ഐ​സ്‌​ല​ന്‍​ഡി​ന്‍റെ കാ​രി ആ​ര്‍​ന്‍​സ​ണി​നെ വെ​ട്ടി​യൊ​ഴി​ഞ്ഞ് ബോ​ക്സി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ മൂ​സ ഗോ​ളി​യേ​യും ക​ബി​ളി​പ്പി​ച്ച്‌ പ​ന്ത് വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം ഐ​സ്‌​ല​ന്‍​ഡി​നു തി​രി​ച്ചു​വ​രാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും ഗി​ല്‍​ഫി സി​ഗു​റോ​സ​ന്‍ പാ​ഴാ​ക്കി.

നൈ​ജീ​രി​യ​യു​ടെ പെ​നാ​ല്‍​റ്റി ഏ​രി​യ​യി​ല്‍ അ​ല​ക്‌​സ് ഇ​വോ​ബി ഫി​ന്‍​ബോ​ഗാ​സ​നെ വീ​ഴ്ത്തി​യ​തി​ന് വാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കി​ട്ടി​യ പെ​നാ​ല്‍​റ്റി സി​ഗു​റോ​സ​ണ്‍ ബാ​റി​ന് മു​ക​ളി​ലൂ​ടെ അ​ടി​ച്ചു​പ​റ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഐ​സ്‌​ല​ന്‍​ഡി​ന്‍റെ സ​ക​ല​പ്ര​തീ​ക്ഷ​ക​ളും അ​സ്ത​മി​ച്ചു. ജ​യ​ത്തോ​ടെ നൈ​ജീ​രി​യ ഗ്രൂ​പ്പി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തേ​യ്ക്ക് ക​യ​റി. ക്രൊ​യേ​ഷ്യ​യാ​ണ് ഗ്രൂ​പ്പി​ല്‍ മു​ന്നി​ല്‍. അ​ര്‍​ജ​ന്‍റീ​ന​യ്ക്കും ഐ​സ്ല​ന്‍​ഡി​നും ഓ​രോ പോ​യി​ന്‍റ് വീ​ത​മാ​ണു​ള്ള​ത്



Share this News Now:
  • Google+
Like(s): 114