Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

22 June, 2018 09:37:19 PM


ആറ്റില്‍ച്ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തി

രക്ഷപെട്ടത് മാന്നാര്‍ പോലീസ് ഹോംഗാര്‍ഡ് രാജേഷിന്‍റെ ഇടപെടലിലൂടെ



മാന്നാര്‍: ആറ്റില്‍ ചാടി ആത്മഹത്യ ചെയ്യുവാന്‍ ശ്രമിച്ച അമ്മയേയും ഒന്‍പത് മാസം പ്രായമായ മകനേയും രക്ഷപെടുത്തി. മാന്നാര്‍ പരുമല പാലത്തില്‍ നിന്ന് ആറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച എണ്ണയ്ക്കാട് സ്വദേശിയായ യുവതിയേയും ഒന്‍പത് മാസം പ്രായമായ മകനേയുമാണ്  രക്ഷപ്പെടുത്തിയത്. ഓട്ടോ ഡ്രൈവര്‍ അറിയിച്ചതിനെ തുടര്‍ന്ന് മാന്നാര്‍ പോലീസ് ഹോംഗാര്‍ഡ് രാജേഷിന്‍റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് യുവതിയെയും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനേയും ആത്മഹത്യയില്‍ നിന്നും രക്ഷിക്കാനായത്.  

ബുധനൂര്‍ പെരിങ്ങാട്  സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോയില്‍ കയറിയ യുവതി പരുമലയില്‍ പോകണമെന്നാണ് ഓട്ടോ ഡ്രൈവര്‍ മംഗളനോട് പറഞ്ഞത്.  മാന്നാറില്‍ എത്തിയപ്പോള്‍ പരുമല പാലത്തില്‍ ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞു. ഇതില്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ മംഗളന്‍ ഓട്ടോ മാന്നാര്‍ ടൗണില്‍ നിര്‍ത്തി. യുവതി ഓട്ടോയില്‍ നിന്നും ഇറങ്ങി വളരെ വേഗം നടന്നു പോകുന്നത് കണ്ട് മംഗളന്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ഓട്ടോയുമായി പരുമല ജങ്ഷനിലെത്തി ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് രാജേഷിനോട് വിവരം പറഞ്ഞു.

പരുമല  പാലത്തിലേക്ക് കയറി കുഞ്ഞുമായി ആറ്റില്‍ ചാടാന്‍ ശ്രമിച്ച യുവതിയെ  ട്രാഫ്രിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് രാജേഷും വഴിയാത്രക്കാരിയായ വീട്ടമ്മയും ചേര്‍ന്ന് തടയുകയായിരുന്നു. ഭര്‍ത്താവ് അറിയാതെ യുവതി സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെയ്ക്കാന്‍ ബന്ധുവിന് കൊടുത്തിരുന്നു. മൂന്നു മാസത്തിലധികമായിട്ടും സ്വര്‍ണ്ണം തിരിച്ച് ചോദിച്ചിട്ടും കിട്ടിയില്ല. ഇത് ഭര്‍ത്താവ് അറിഞ്ഞാല്‍ വഴക്കുണ്ടാക്കുമെന്ന് ഭയന്നാണ് യുവതി ആറ്റില്‍ച്ചാടി ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 102