Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

22 June, 2018 03:32:05 PM


കാസര്‍കോട് സ്റ്റോപ്പില്ല ; അപായച്ചങ്ങല വലിച്ച്‌ എംഎ‍ല്‍എ ട്രയിന്‍ നിര്‍ത്തി

എം.എല്‍.എ നിര്‍ത്തിച്ച അന്ത്യോദയ എക്സ്‌പ്രസ് തടഞ്ഞ് വെച്ച്‌ ലീഗ് പ്രവര്‍ത്തകര്‍



കാസര്‍കോട്: ട്രെയിന് സ്റ്റോപ്പില്ലാത്തതിനാല്‍ യാത്ര ചെയ്ത ട്രെയിന്‍ അപായ ചങ്ങല വലിച്ചു നിര്‍ത്തി എംഎ‍ല്‍എയുടെ വ്യത്യസ്തമായ പ്രതിഷേധം. മുസ്ലീലീഗ് നേതാവായ കാസര്‍കോട് എംഎ‍ല്‍എ എന്‍.എ നെല്ലിക്കുന്ന് ആണ് അപായ ചങ്ങല വലിച്ചു നിര്‍ത്തി പ്രവര്‍ത്തകരെ കൊണ്ട് ട്രെയിന്‍ തടഞ്ഞത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ജില്ലയിലെ ട്രെയിന്‍ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. 


നിയമ സഭാ സമ്മേളനം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന്, അന്ത്യോദയാ എക്സ്‌പ്രസ്സില്‍ വരികയായിരുന്ന എംഎ‍ല്‍എ കാസര്‍കോട് എത്തിയപ്പോള്‍ അപായ ചങ്ങല വലിച്ചു നിര്‍ത്തുകയായിരുന്നു. ഈ സമയം സ്റ്റേഷനിലെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അന്ത്യോദയ എക്സ്പ്രസ്സിനെ കാസര്‍കോട് തടഞ്ഞ് വെച്ചു. തുടര്‍ന്ന് അര മണിക്കൂറോളം പ്രവര്‍ത്തകര്‍ ട്രെയിന് മുമ്പില്‍ കുത്തിയിരുന്ന് സമരം നടത്തി. മുഴുവന്‍ കമ്പാര്‍ട്ട്‌മെന്റുകളും ജനറല്‍ ആയിട്ടും കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തത് ജില്ലയോട് കാണിക്കുന്ന അവഗണനയാണെന്ന് എംഎ‍ല്‍എ പറഞ്ഞു.


അഞ്ച് ട്രെയിനുകളാണ് ഇത് വരെ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താതെ പോകുന്നത്. അന്ത്യോദയുള്‍പ്പെടെ ആറെണ്ണമായികഴിഞ്ഞു. വേഗത കുറയും എന്ന കാരണമാണ് റെയില്‍വേ നിരത്തിയിരിക്കുന്നത്. സ്റ്റോപ്പ് അനുവദിക്കണം എന്ന് പത്രങ്ങളില്‍ പ്രസ്താവന നല്‍കുന്ന രീതി മാറ്റി അതിനെതിരെ ശക്തമായി പ്രതികരിക്കുക എന്നതാണ് ഇന്ന് ഈ സമരം കൊണ്ട് ഉദ്ദേശിച്ചത് എന്നും അദ്ദേഹം പറഞ്ഞു.




Share this News Now:
  • Google+
Like(s): 97