22 June, 2018 08:30:32 AM


കാര്‍ഷികോല്‍പാദനോപാധി വിപണന കോഴ്‌സ് സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍

ഡിഎഇഎസ്ഐ എന്ന ഡിപ്ലോമ കോഴ്‌സിന്‍റെ കാലാവധി ഒരു വര്‍ഷം



തൃശൂര്‍: കൃഷി വകുപ്പ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ്, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവ സംയുക്തമായി ആരംഭിച്ച കാര്‍ഷികോല്‍പാദനോപാധി വ്യാപാരികള്‍ക്കായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് (ഡി എ ഇ എസ് ഐ) എന്ന ഡിപ്ലോമ കോഴ്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 23 രാവിലെ 10.30 ന് കാര്‍ഷിക സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. അഡ്വ. കെ രാജന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഡി എ ഇ എസ് ഐ പരിശീലന കൈപ്പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും. കൃഷി വിജ്ഞാന്‍ കേന്ദ്രം മേധാവി ഡോ. പ്രേമ കൈപ്പുസ്തകം ഏറ്റു വാങ്ങും. 



Share this News Now:
  • Google+
Like(s): 56