22 June, 2018 08:09:45 AM


70 ലക്ഷം രൂപയുടെ മായം കലര്‍ത്തിയ തേയില പിടിച്ചെടുത്തു

34,000 കിലോ തേയില പിടിച്ചത് ബി.ആര്‍. ടീ. കമ്പനിയുടെ ഗോഡൗണില്‍ നിന്ന്



ചെന്നൈ: 70 ലക്ഷം രൂപയുടെ മായം കലര്‍ത്തിയ തേയിലപ്പൊടി പിടിച്ചെടുത്തു. 34,000 കിലോയോളം വരുന്ന തേയിലപ്പൊടിയാണ് ചെന്നൈയിലുള്ള മലയാളിയുടെ ഗോഡൗണില്‍നിന്ന് പിടിച്ചെടുത്തത്. മലയാളിയും ബി.ആര്‍. ടീ. കമ്പനി ഉടമയുമായ തോമസിന്റെ അരുമ്ബാക്കത്തുള്ള ഗോഡൗണില്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മായം കലര്‍ന്ന തേയില കണ്ടെത്തിയത്.


ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആര്‍. കതിരവന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് തേയിലയില്‍ കൃതൃമ നിറം കണ്ടത്. 33,291 കിലോ തേയിലപ്പൊടി ചാക്കുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 750 കിലോ ഗോഡൗണിലെ തറയില്‍ നിരത്തിയിട്ടിരിക്കുന്നതും കണ്ടെത്തി. നിറം നല്‍കാന്‍ തേയിലപ്പൊടിയില്‍ ചേര്‍ക്കുന്ന രാസവസ്തുവും പിടിച്ചെടുത്തുവെന്ന് അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത തേയിലപ്പൊടിയുടെ സാമ്ബിളുകള്‍ ലാബില്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും ഫലം വന്നതിന് ശേഷം കമ്ബനി ഉടമയ്ക്ക് എതിരേ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 91