21 June, 2018 10:00:14 AM


പൈതൃകമ്യൂസിയം: പൂര്‍ത്തികരിച്ച പദ്ധതികളുടെ സമര്‍പ്പണം 22ന്

പൂര്‍ത്തീകരിച്ചത് മ്യൂസിയത്തിന്‍റെ രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍



തൃശൂര്‍: ജില്ലാ പൈതൃകമ്യൂസിയം പൂര്‍ത്തികരിച്ച പദ്ധതികളുടെ സമര്‍പ്പണം ജൂണ്‍ 22ന് രാവിലെ 10ന് ചെമ്പൂക്കാവ് ജില്ലാ പൈതൃക മ്യൂസിയം അങ്കണത്തില്‍ പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. മ്യൂസിയത്തിന്‍റെ രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. കൃഷി വകുപ്പു മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. സി.എന്‍. ജയദേവന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ വിശിഷ്ടാഥിതികളാകും.



Share this News Now:
  • Google+
Like(s): 58