Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

21 June, 2018 10:00:00 AM


ജസ്നയെ കണ്ടെത്താന്‍ 'ദൃശ്യം' മോഡല്‍ പരിശോധനയുമായി പോലീസ്

ജസ്നയുടെ പിതാവ് മുണ്ടക്കയത്ത് നിർമ്മിക്കുന്ന വീട്ടിലാണ് പരിശോധന



കോട്ടയം: ജസ്നയെ കാണാതായിട്ട് 90 ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ എല്ലാ സാധ്യതകളും പരിശോധിച്ച് പൊലീസ്. മുണ്ടക്കയത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ  ജസ്നക്കായി  പൊലീസ് പരിശോധന നടത്തി. ജസ്നയുടെ അച്ഛന്റെ കന്പനി നിര്‍മിക്കുന്ന വീട്ടിലാണ് പൊലീസ് ദൃശ്യം മോഡല്‍ സാധ്യതകള്‍ പരിശോധിച്ചത്.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ജസ്നയുടെ ഫോൺവിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്. പഴയ മെസേജുകളും കോൾ വിവരങ്ങളുമാണ് വീണ്ടെടുത്തത്.  ഐജി മനോജ്  എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ജസ്നക്കായി വ്യാപക തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ ഇതുവരെ ജസ്നയെകുറിച്ച് ഒരു തുമ്പും കിട്ടിയില്ല.  

കഴിഞ്ഞ മാർച്ച് 22നാണ്  ബിരുദ വിദ്യാർഥിനിയായ ജസ്നയെ ഏരുമേലിയില്‍ നിന്നും കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് ജസ്ന വീട്ടില്‍ നിന്നിറങ്ങി എന്നാണ് ബന്ധുക്കളുടെ മൊഴി. കാണാതായതിന്‍റെ തൊട്ടടുത്ത ദിവസം ജസ്നയുടെ അച്ഛൻ  പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആദ്യദിവസങ്ങളിലെ അന്വേഷണം മന്ദഗതിയാലായിരുന്നു. 

പ്രതിഷേധം ശക്തമാകാൻ തുടങ്ങിയതോടെയാണ് കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയത്. ഇപ്പോള്‍ ജസ്നക്കായി തെരച്ചില്‍ നടത്തുന്നത് ഐജിയുടെ നേതൃത്വത്തിലുള്ള നാലാമത്തെ സംഘമാണ്. ജസ്നയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 101