21 June, 2018 07:18:04 AM


ഇറാനെ തോല്‍പ്പിച്ച് സ്‌പെയിന്‍ കടന്നുകൂടി; വിജയം എതിരില്ലാത്ത ഒരു ഗോളിന്

ഡീഗോ കോസ്റ്റയാണ് വിജയഗോള്‍ നേടിയത്




കസാന്‍: ലോകകപ്പില്‍ ബുധനാഴ്ച്ച നടന്ന അവസാന മത്സരത്തില്‍ സ്‌പെയിന്‍ ഇറാനെ തോല്‍പ്പിച്ചു. മറുപടിയില്ലാത്ത ഒരുഗോളിനാണ് ഇറാന്‍ പരാജയപ്പെട്ടത്. ഇതോടെ സ്‌പെയ്‌ന് നാല് പോയന്റായി. കളിയുടെ ഒന്നാം പകുതിയില്‍ ഗോളുകള്‍ പിറന്നതേയില്ല. രണ്ടാം പകുതി പിറന്ന് പത്തുമിനുട്ടുകള്‍ തികഞ്ഞപ്പോഴാണ് സ്‌പെയിന്‍ ഗോളടിക്കുന്നത്.


ഡീഗോ കോസ്റ്റയാണ് വിജയഗോള്‍ നേടിയത്. 64-ാം മിനുട്ടില്‍ ഇറാന്‍ സ്‌പെയിനിന്റെ ഗോള്‍വലകുലുക്കിയെങ്കിലും ലൈന്‍ റഫറി ഓഫ് വിളിച്ചു. പിന്നീട് വാര്‍ സിസ്റ്റത്തിലൂടെ പരിശോധിച്ചപ്പോള്‍ ഓഫ് സൈഡ് സംശയലേശമന്യേ തെളിഞ്ഞു. ഇതേ ഗ്രൂപ്പില്‍ പോര്‍ച്ചുഗലിനും നാല് പോയന്റുകളാണുള്ളത്. ഇറാന്റെ അടുത്ത കളി പോര്‍ച്ചുഗലുമായിട്ടായതിനാല്‍ ആ മത്സരഫലമാകും നിര്‍ണായകമാവുക. ആര് തോറ്റാലും അവര്‍ ലോകകപ്പില്‍നിന്ന് പുറത്താകും.



Share this News Now:
  • Google+
Like(s): 202