Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

20 June, 2018 11:25:16 PM


എഞ്ചിനീയറിംഗ് പ്രവേശനം: അമല്‍ മാത്യുവിന് ഒന്നാം റാങ്ക്

ആദ്യ റാങ്കുകള്‍ തൂത്തുവാരി മാന്നാനം കെ.ഈ സ്കൂള്‍



കോട്ടയം : കേരളാ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കും മാന്നാനം കെ.ഇ.ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്.  കടുത്തുരുത്തി മുട്ടുചിറ പുല്ലന്‍കുന്നേല്‍ മാത്യു ജോസഫ് - ജാന്‍സി ദമ്പതികളുടെ മകനായ അമല്‍ മാത്യുവിനാണ് ഒന്നാം റാങ്ക്. കൊല്ലം പെരിനാട് ശ്രീശബരിയില്‍ മധു ഉണ്ണിത്താന്‍റെ മകന്‍ എം ശബരി കൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്. കോട്ടയം തെള്ളകം കല്ലുങ്കല്‍ ജോസ് കുര്യന്‍റെയും ഷൈല എബ്രഹാമിന്‍റെയും മകന്‍ ഡെനിന്‍ ജോസ് മൂന്നാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ ഇതേ സ്കൂളില്‍ നിന്നുള്ള ഋഷികേശ് അഞ്ചാം റാങ്ക് കരസ്ഥമാക്കി.


ഐ.ഐ.ടി പ്രവേശനത്തിന് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ എണ്‍പത്തിയഞ്ചാം റാങ്കും സംസ്ഥാനതലത്തില്‍ ഒന്നാം റാങ്കും അമല്‍ മാത്യു നേടിയിരുന്നു. ജോയിന്‍റ് എന്‍ട്രന്‍സ് പരീക്ഷയില്‍ (ജെഈഈ മെയിന്‍) 160ആം റാങ്ക് നേടിയ അമല്‍ മാത്യു കോട്ടയം ജില്ലയില്‍ നിന്നുള്ളവരില്‍ തന്നെ മുന്‍നിരയിലായിരുന്നു. കേരളാ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയില്‍ ആദ്യ നൂറില്‍ പതിനൊന്നും അഞ്ഞൂറില്‍ മുപ്പതും റാങ്കുകള്‍ കെ.ഈ.സ്കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ്.

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ 103ആം റാങ്കും സംസ്ഥാനതലത്തില്‍ അഞ്ചാം റാങ്കും നേടിയ മെറിന്‍ മാത്യുവും എയിംസ് പ്രവേശനപരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് നേടിയ ജോഷ്വ എബ്രഹാം ഇസഹാക്കും കെ.ഈ സ്കൂളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.



Share this News Now:
  • Google+
Like(s): 147