20 June, 2018 10:41:03 PM
സെഞ്ച്വറി ഗോളുമായി സുവാരസ്, സൗദിയെ തകര്‍ത്ത് ഉറുഗ്വേയ് പ്രീക്വാര്‍ട്ടറില്‍
മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കാഡും സുവരാസിന്

മോസ്കോ: ലൂയി സുവാരസിന്റെ മിന്നും ഗോളില്‍ സൗദി അറേബ്യയ്ക്കെതിരായ മത്സരത്തില്‍ ആദ്യപകുതിയില്‍ ഉറുഗ്വേയ് ഒരു ഗോളിന് മുന്നില്‍. 23 ആം മിനിറ്റില്‍ കാര്‍ലോസ് സാഞ്ചസ് നല്കിയ കോര്‍ണര്‍ ഒരു പിഴവും വരുത്താതെ സുവാരസ് സൗദിയുടെ വലയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ റഷ്യയോട് അഞ്ച് ഗോളിന് തോറ്റ സൗദിയെ അല്ല കളിയുടെ തുടക്കത്തില്‍ കളത്തില്‍ കണ്ടത്.
ഉറുഗ്വേയേക്കാള്‍ ആധിപത്യം സൗദിക്കായിരുന്നു. 23ആം മിനിറ്റില്‍ മികച്ച പ്രതിരോധം തീര്‍ത്തെങ്കിലും 23ആം മിനിറ്റില്‍ സുവാരസ് അത് ഭേദിക്കുകയായിരുന്നു. രാജ്യത്തിനായി നൂറാം മത്സരം കളിക്കുന്ന സുവരാസിന്റെ 53ആം ഗോളാണ് ഇന്ന് പിറന്നത്. ഇതോടെ മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കാഡും സുവരാസ് സ്വന്തമാക്കി