20 June, 2018 05:20:03 PM


പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ ചുമട്ട് തൊഴിലാളി മരിച്ചു

വാളേക്കാട് സ്വദേശി പ്രഭാകരനാണ് മരിച്ചത്




പാലക്കാട്: പുതുപ്പരിയാരത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ചുമട്ട് തൊഴിലാളി മരിച്ചു. വാളേക്കാട് സ്വദേശി പ്രഭാകരനാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ മൃതദേഹവുമായി നാട്ടുകാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. വാളേക്കാടുള്ള വീടിനടുത്ത് വെച്ചാണ് പ്രഭാകരനടക്കമുള്ളവര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. പ്രഭാകരനെ ആന എടുത്തെറിയുകയായിരുന്നു.


മുട്ടിങ്ങരയിലെ സ്വകാര്യ ക്ലിനിക്കിലെത്തിക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥരെത്താതെ മൃതദേഹം മാറ്റാനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു. എഡിഎമ്മും പോലീസിലെയും വനം വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുമെത്തി നാട്ടുകാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് രണ്ട് മണിക്കൂറോളം നീണ്ട ഉപരോധം അസാനിപ്പിച്ചത്.


വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള സ്ഥലങ്ങളില്‍ കാട്ടാന കാടിന് പുറത്തിറങ്ങാന്‍ നടപടി സ്വീകരിക്കുമെന്നും, കുടുംബത്തിനാവശ്യമായ സഹായം നല്‍കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ മുണ്ടൂര്‍, പുതുപ്പരിയാരം പഞ്ചായത്തുകളില്‍ ഹര്‍ത്താലാചരിക്കും. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. മുണ്ടൂര്‍, മലമ്ബുഴ മേഖലകളിലായി ഒന്നര വര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിലുണ്ടായ അഞ്ചാമത്തെ മരണമാണിത്



Share this News Now:
  • Google+
Like(s): 74