20 June, 2018 09:20:03 AM


തമിഴ്നാട്ടിൽ നിന്നുള്ള അനുക്രീതി വാസ് ഫെമീന മിസ് ഇന്ത്യ

മീനാക്ഷി ചൗധരി, ശ്രേയാ റാവു കാമവരപു എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ




മുംബൈ: തമിഴ്നാട്ടിൽ നിന്നുള്ള അനുക്രീതി വാസിന് ഫെമിന മിസ് ഇന്ത്യ 2018 കിരീടം. ചൊവ്വാഴ്ച വൈകിട്ട് മുംബൈയിലെ എൻഎസ്‌സിഐ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിച്ചത്. ഹരിയാനയിൽ നിന്നുള്ള മീനാക്ഷി ചൗധരി, ആന്ധ്രയിൽ നിന്നുള്ള ശ്രേയാ റാവു കാമവരപു എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

2017 ലെ ലോകസുന്ദരി മാനുഷി ചില്ലാറാണ് അനുക്രീതിനെ കിരീടം അണിയിച്ചത്. മുപ്പതു സുന്ദരികളാണ് മത്സരത്തിൽ മാറ്റുരച്ചത്. ബോളിവുഡ് സംവിധായകൻ കരണ്‍ ജോഹറും ആയുഷ്മാൻ ഖുറാനയുമായിരുന്നു അവതാരകർ



Share this News Now:
  • Google+
Like(s): 26