19 June, 2018 03:51:42 PM


യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ൽ​നി​ന്നു യു​എ​സ് പി​ൻ​മാ​റു​ന്നു

അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളി​ൽ​ നി​ന്നുള്ള യുഎസിന്‍റെ പി​ൻ​മാ​റ്റത്തില്‍ ഒ​ടു​വി​ല​ത്തേത്




വാ​ഷിം​ഗ്ട​ണ്‍: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ൽ​നി​ന്നു യു​എ​സ് പി​ൻ​മാ​റു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ഉ​ട​ൻ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ച്ചാ​ൽ അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു​ള്ള യു​എ​സ് പി​ൻ​മാ​റ്റ​ത്തി​ൽ, ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​താ​കും മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ൽ​നി​ന്നു​ള്ള​ത്.

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ, യു​എ​ന്നി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ നി​ക്കി ഹേ​ലി എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ൻ​മാ​റ്റം സം​ബ​ന്ധി​ച്ചു സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്തി​യേ​ക്കും. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ല. 

ഇ​സ്ര​യേ​ലി​നെ സം​ബ​ന്ധി​ച്ചു​ള്ള യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ൽ പ​രാ​മ​ർ​ശ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി, സ​മി​തി​യി​ൽ​നി​ന്നു പി​ൻ​മാ​റു​മെ​ന്ന് നി​ക്കി ഹേ​ലി ക​ഴി​ഞ്ഞ വ​ർ​ഷം ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. അ​ഭ​യാ​ർ​ഥി കു​ട്ടി​ക​ളെ മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്നു വേ​ർ​പി​രി​ക്കു​ന്ന ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ യു​എ​ന്നി​ന്‍റെ വി​മ​ർ​ശ​ന​ത്തി​നു വി​ധേ​യ​മാ​യി



Share this News Now:
  • Google+
Like(s): 39