19 June, 2018 03:35:49 PM


താമരശേരി ചുരത്തിലൂടെ ചെറുവാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി

ഭാരവാഹനങ്ങൾക്കുള്ള നിരോധനം ഇപ്പോഴും തുടരുകയാണ്




കോഴിക്കോട്: മഴയും മണ്ണിടിച്ചിലും കാരണം ഗതാഗതം പൂർണമായും നിരോധിച്ചിരുന്ന താമരശേരി ചുരത്തിലൂടെ ചെറുവാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ഇന്ന് രാവിലെ മുതലാണ് ചെറു വാഹനങ്ങൾ ഓടിത്തുടങ്ങിയത്. എന്നാൽ ഭാരവാഹനങ്ങൾക്കുള്ള നിരോധനം ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച മുതൽ ഒറ്റവരിയിൽ വലിയ വാഹനങ്ങളും കടത്തിവിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ചരക്ക് വാഹനങ്ങൾക്ക് കുറച്ചു ദിവസം കൂടി നിയന്ത്രണം തുടരും.

കനത്ത മഴയിൽ വശങ്ങൾ ഇടിഞ്ഞു താഴ്ന്നതിനെ തുടർന്നാണ് ചുരത്തിലൂടെ ഗതാഗതം നിരോധിച്ചത്. റോഡ് ഇടിഞ്ഞു താഴ്ന്ന പ്രദേശത്ത് പിഡബ്യൂഡി അടിയന്തര ജോലികൾ പൂർത്തിയാക്കി. കല്ലുകെട്ട് കുറച്ചു ഭാഗങ്ങളിലൂടെ പൂർത്തിയാകാനുണ്ട്. ഇതിന് ശേഷം റോഡ് ടാർ ചെയ്തു മാത്രമായിരിക്കും പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുക്കുക



Share this News Now:
  • Google+
Like(s): 122