19 June, 2018 07:49:50 AM


ബോം​ബ് ഭീ​ഷ​ണി: ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു

ബോം​ബ് ഭീ​ഷ​ണി​യെ കു​റി​ച്ച് ബി​ടി​എ​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തു




ദില്ലി: മും​ബൈ​യി​ൽ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് ബോം​ബ് ഭീ​ഷ​ണി. ജ​യ്പൂ​ർ-​മും​ബൈ വി​മാ​ന​ത്തി​നാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ 5.30ന് ​ഭീ​ഷ​ണി കോ​ൾ എ​ത്തി​യ​ത്. 6ഇ-218 ​വി​മാ​ന​ത്തി​ൽ ബോം​ബ് സ്ഥാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. ബോം​ബ് ഭീ​ഷ​ണി​യെ കു​റി​ച്ച് ബി​ടി​എ​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നു ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​മാ​ന​ത്തി​ന്‍റെ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ​ വ​ർ​ഷ​മാ​ദ്യം ദില്ലി-​കോ​ൽ​ക്ക​ത്ത എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തിന് നേരെയും ബോം​ബ് ഭീ​ഷ​ണി വ​ന്നി​രു​ന്നു. പി​ന്നീ​ട് വ്യാ​ജ ഭീ​ഷ​ണി​യാ​ണെ​ന്ന് തെ​ളി​ഞ്ഞു



Share this News Now:
  • Google+
Like(s): 29