19 June, 2018 07:49:31 AM


നാ​ലാ​ഞ്ചി​റ​യി​ല്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഓട്ടോ യാത്രിക​ന്‍ നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി സാം​ബ​ശി​വ​ന്‍ ആ​ണ് മ​രി​ച്ച​ത്


തിരുവനന്തപുരം: നാ​ലാ​ഞ്ചി​റ​യി​ല്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോ യാത്രികനായ നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി സാം​ബ​ശി​വ​ന്‍ (55) ആ​ണ് മ​രി​ച്ച​ത്. അപകടത്തിൽ ഓട്ടോയിൽ സഞ്ചരിച്ച ഷീ​ല (51), ഡ്രൈ​വ​റും നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി​യു​മാ​യ ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ (61), എ​ന്നി​വ​ര്‍ പ​രി​ക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ 6.30 ഓടെയാണ് അപകടമുണ്ടായത്. എതിർ ദിശയിൽ വന്ന കാറും ഓട്ടോയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പോലീസ് എത്തിയാണ് വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തത്



Share this News Now:
  • Google+
Like(s): 66