Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

19 June, 2018 07:48:39 AM


മുഖ്യമന്ത്രിക്ക് വധഭീഷണി: ആദ്യം ജോലി പോയി, ഇപ്പോള്‍ അറസ്റ്റും

പ്രവാസി മലയാളി കൃഷ്ണകുമാർ അറസ്റ്റിലായത് ദില്ലി വിമാനത്താവളത്തിൽ




ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്ക് വീഡിയോയിലൂടെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി കൃഷ്ണകുമാർ നായർ പിടിയിലായി. ദില്ലി വിമാനത്താവളത്തിൽനിന്നാണ് കോതമംഗലം സ്വദേശിയായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു തന്നെ കേരളത്തിൽ എത്തിക്കുമെന്നാണ് വിവരം. 

വീഡിയോ വന്നതിനു പിന്നാലെ കൃഷ്ണകുമാർ അത് ഡിലീറ്റ് ചെയ്യുകയും മാപ്പപേക്ഷയുമായി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അബൂദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാർജറ്റ് എൻജിനീയറിംഗ് കന്പനിയുടെ റിഗിംഗ് സൂപ്പർവൈസറായിരുന്നു കൃഷ്ണകുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് കന്പനി പിരിച്ചു വിടുകയും ചെയ്തിരുന്നു.

വധഭീഷഷണി മുഴക്കിയ സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത കേരള പോലീസ് കൃഷ്ണകുമാർ നാട്ടിൽ എത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുവാനുള്ള നീക്കത്തിലായിരുന്നു. പ്രകോപനം സൃഷ്ടിക്കും വിധം സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തി, അപകീർത്തിപെടുത്തൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റകൃത്യങ്ങൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്



Share this News Now:
  • Google+
Like(s): 102