18 June, 2018 07:43:33 PM


കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും

ഡെന്‍റല്‍ എക്‌സ്റേ യൂണിറ്റിന്‍റെ ഉദ്ഘാടനവും നടന്നു





കോട്ടയം: ജനറല്‍ ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഉച്ചക്ക് ശേഷവും ഡയാലിസിസ് വിഭാഗം തുറന്ന് പ്രവര്‍ത്തിക്കും. ഇതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്‍.സോന നിര്‍വഹിച്ചു. സത്യസായി ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഉച്ച കഴിഞ്ഞ് ഡയാലിസിസ് യൂണിറ്റ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ സ്വസത്യ ബീമ യോജനയുടെയും ഡെന്റല്‍ എക്‌സറേ യൂണിറ്റിന്റെയും ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സന്തോഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു കുമാരി, ആശുപത്രി സൂപ്രണ്ട് ഡോ.ജെസ്സി ജോയ് സെബാസ്റ്റ്യന്‍, ആര്‍.എം.ഒ ഡോ.ഭാഗ്യശ്രീ, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, പൊതുമരാമത്ത് വിഭാഗം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സനല്‍ കാണക്കാരി, സത്യ സായി ട്രസ്റ്റ് കോഡിനേറ്റര്‍ പ്രമോദ്, പവര്‍ വിഷന്‍ മാനേജര്‍ ജോയ് തനുവേലില്‍, ആശുപത്രി വികസന സമിതി അംഗങ്ങളായ ബോബന്‍ തോപ്പില്‍, ഹരികുമാര്‍, പോള്‍സണ്‍, സാല്‍വിന്‍ , പ്രസാദ്, ഡോ.രഞ്ജിത്ത് സിമില്‍ ജോസഫ്, ഡോ.ഷിഫാ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Google+
Like(s): 107