Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

18 June, 2018 07:40:48 PM


ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍

വാക്-ഇന്‍-ഇന്‍റര്‍വ്യൂ 25ന് രാവിലെ 11 മണി മുതല്‍ 2 മണി വരെ

കാഞ്ഞിരപ്പളളി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുളള ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ അദ്ധ്യയനവര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍  ലൈബ്രേറിയന്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേയ്ക്കും ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേയ്ക്കും നിയമനം നടത്തുന്നതിന് ഈ മാസം 25ന് രാവിലെ 11 മണി മുതല്‍ 2 മണി വരെ കാഞ്ഞിരപ്പളളി ഐ.റ്റി.ഡി.പി. ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. 

ലൈബ്രറി സയന്‍സില്‍ ബിരുദവും, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍  കുറഞ്ഞത് മൂന്ന് വര്‍ഷത്തെ  പ്രവൃത്തി  പരിചയ വുമുള്ളവര്‍ക്ക്  ലൈബ്രേറിയന്‍ തസ്തികയിലേക്കും, കമ്പ്യൂട്ടര്‍ ട്രേഡിലുളള റ്റി.എച്ച്.എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ എസ്.എസ്.എല്‍.സി.യും കമ്പ്യൂട്ടര്‍ ട്രേഡിലുളള എന്‍.ടി.സി/കെ.ജി.സി.ഇ/വി.എച്ച്.എസ്.സി. എന്നിവയില്‍ ഏതെങ്കിലുമുളള ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. 

സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. വിമുക്തഭടന്‍മാരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന. പി.എസ്.സി. നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന പ്രായപരിധി ബാധകമാണ്. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്പര്യമുളളവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയാകും. പങ്കെടുക്കുന്നവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ബയോഡേറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം.



Share this News Now:
  • Google+
Like(s): 184