18 June, 2018 05:21:41 PM


പോ​ലീ​സി​ലെ അ​ടി​മ​പ്പ​ണി​യി​ൽ ക​ർ​ശ​ന​ന​ട​പ​ടി​യെ​ന്ന് ഡി​ജി​പി

പ​രാ​തി വ്യാ​ജ​മെ​ങ്കി​ൽ എ​ഡി​ജി​പി​യു​ടെ മ​ക​ൾ​ക്കെ​തി​രേ ക്രി​മി​ന​ൽ ന​ട​പ​ടി​




തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ലെ അ​ടി​മ​പ്പ​ണി​യി​ൽ ക​ർ​ശ​ന​ന​ട​പ​ടി​യെ​ന്ന് ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ. ക്യാ​മ്പ് ഫോ​ളോ​വേ​ഴ്സി​നെ ക്യാമ്പ് ഓ​ഫീ​​സി​ൽ ജോ​ലി​ക്കു നി​ർ​ത്തു​ന്ന​തി​ന് അ​നു​വാ​ദ​മു​ണ്ടെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ട്ടി​ൽ ജോ​ലി​ക്കു നി​ർ​ത്താ​ൻ പാ​ടി​ല്ലെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി. മ​റി​ച്ച് സം​ഭ​വി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​ലീ​സ് ഡ്രൈ​വ​ർ​ക്കെ​തി​രാ​യ എ​ഡി​ജി​പി​യു​ടെ മ​ക​ളു​ടെ പ​രാ​തി വ്യാ​ജ​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി അ​റി​യി​ച്ചു. എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ സ്നി​ഗ്ധ മ​ർ​ദി​ച്ചെ​ന്നാ​ണു പോ​ലീ​സ് ഡ്രൈ​വ​ർ ഗ​വാ​സ്കർ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് സ്നി​ഗ്ധ​യും പ​രാ​തി ന​ൽ​കി. ഇ​തേ​തു​ട​ർ​ന്ന് ഗ​വാ​സ്ക​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു. അ​സ​ഭ്യം പ​റ​യ​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ എ​ന്നീ ജാ​മ്യ​മി​ല്ലാ കു​റ്റ​ങ്ങ​ളാ​ണ് ഗ​വാ​സ്ക​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ക്യാ​മ്പ് ഫോ​ളോ​വേ​ഴ്സി​നെ വീ​ട്ടി​ലെ പ​ണി​ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണ നി​ഴ​ലി​ൽ ​നി​ൽ​ക്കു​ന്ന പേ​രൂ​ർ​ക്ക​ട എ​സ്എ​പി ഡെ​പ്യൂ​ട്ടി ക​മ​ൻ​ഡാ​ന്‍റ് പി.​വി രാ​ജു​വി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡി​ജി​പി ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. വീ​ട്ടി​ൽ ടൈ​ൽ​സ് പ​തി​പ്പി​ക്കാ​ൻ പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ച​താ​യാ​ണ് രാ​ജു​വി​നെ​തി​രേ ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. ഇ​യാ​ളെ സ്ഥ​ലം മാ​റ്റ​ണ​മെ​ന്നാ​ണ് ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ക്കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 85