18 June, 2018 05:20:54 PM


കായംകുളത്ത് 'മി​ന്ന​ൽ' ഇടിച്ചു; ലോ​റി​ ഡ്രൈവര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

ദേ​ശീ​യ​പാ​ത​യി​ൽ രാവിലെ 5.30ന് ഉണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരിക്ക്




കാ​യം​കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി മി​ന്ന​ൽ സൂ​പ്പ​ർ എ​യ​ർ ഡീ​ല​ക്സ് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒരു മരണം. 20 പേ​ർ​ക്ക് പ​രി​ക്ക്. ലോറി ഡ്രൈവർ കൊല്ലം ചവറ കുമ്പളത്ത് കുന്നേൽ മോഹനൻ മകൻ സനൽകുമാർ (28) ആണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.

പരിക്കേറ്റവരില്‍ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം ഒ​എ​ൻ​കെ ജം​ഗ്‌​ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. മാ​ന​വ​ന്ത​വാ​ടി​യി​ൽ നി​ന്നും തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മി​ന്ന​ൽ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് എ​തി​രെ വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ പി​ന്നി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ഡ്രൈ​വ​റി​ല്ലാ​തെ മു​ന്നൂ​റ് മീ​റ്റ​റോ​ളം മു​മ്പോ​ട്ട് പോ​കു​ക​യും സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി നി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ പു​ല​ർ​ച്ചെ തി​ര​ക്ക് ഒ​ഴി​വാ​യ​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.



Share this News Now:
  • Google+
Like(s): 160