17 June, 2018 10:19:48 PM


ഒ​ന്നാം ന​മ്പ​റി​ൽ ഇരട്ടിമധുരവുമായി റോ​ജ​ർ ഫെ​ഡ​റ​റി​ന് സ്റ്റു​ഡ്ഗാ​ർ​ട്ട് ഓ​പ്പ​ണ്‍ കി​രീ​ടം

കി​രീ​ടം നേ​ടി​യ​ത് മി​ലോ​സ് റോ​നി​ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​




ബ്രി​സ്ബേ​ൻ: പു​രു​ഷ ടെ​ന്നീ​സി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ പ​ദ​വി വീ​ണ്ടെ​ടു​ത്ത സ്വി​റ്റ്സ​ർ​ല​ൻ​ഡ് താ​രം റോ​ജ​ർ ഫെ​ഡ​റ​റി​ന് ഇ​ര​ട്ടി​മ​ധു​രം. സ്റ്റു​ഡ്ഗാ​ർ​ട്ട് ഓ​പ്പ​ണ്‍ കി​രീ​ടം ഫെ​ഡ​റ​ർ സ്വ​ന്ത​മാ​ക്കി. മി​ലോ​സ് റോ​നി​ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​ർ ക​രി​യ​റി​ലെ 98-ാം ടൂ​ർ ലെ​വ​ൽ കി​രീ​ടം നേ​ടി​യ​ത്. സ്കോ​ർ: 6-4, 7-6(3).

സ്റ്റു​ഡ്ഗാ​ർ​ട്ട് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ൽ ക​ട​ന്ന​തോ​ടെ ഫെ​ഡെ​ക്സ് റാ​ഫെ​ൽ ന​ദാ​ലി​നെ പി​ന്നി​ലാ​ക്കി ഒ​ന്നാം റാ​ങ്ക് ഉ​റ​പ്പി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ, 310 ആ​ഴ്ച ഒ​ന്നാം റാ​ങ്ക് അ​ല​ങ്ക​രി​ച്ച​നേ​ട്ട​ത്തി​ന്‍റെ തു​ട​ർ​ച്ച​യി​ലേ​ക്കു പോ​കാ​ൻ ഫെ​ഡ​റ​ർ​ക്കു ക​ഴി​യും. ഈ ​വ​ർ​ഷം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ന​ദാ​ലി​നെ മ​റി​ക​ട​ന്ന് ഫെ​ഡ​റ​ർ ഒ​ന്നാം റാ​ങ്കി​ലെ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ സ്റ്റു​ഡ്ഗാ​ർ​ട്ട് ഓ​പ്പ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ശേ​ഷം പു​ൽ​കോ​ർ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യ 16 മ​ത്സ​ര​ങ്ങ​ളി​ൽ ഫെ​ഡ​റ​ർ തോ​ൽ​വി​യ​റി​ഞ്ഞി​ട്ടി​ല്ല. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍, വിം​ബി​ൾ​ഡ​ണ്‍ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്കു​ശേ​ഷം ന​ട​ന്ന ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ ഫെ​ഡ​റ​ർ മ​ത്സ​രി​ച്ചി​രു​ന്നി​ല്ല. 11 ആ​ഴ്ച​ത്തെ വി​ശ്ര​മ​ത്തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം സ്റ്റു​ഡ്ഗാ​ർ​ട്ടി​ൽ ക​ളി​ക്കാ​നെ​ത്തി​യ​ത്



Share this News Now:
  • Google+
Like(s): 22