17 June, 2018 10:07:33 PM


മ​ല​പ്പു​റ​ത്ത് സ്വ​കാ​ര്യ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

ചു​ങ്ക​ത്ത​റ സ്വ​ദേ​ശി സു​ധീ​ഷും അ​മ്പ​ല​ക്കു​ന്ന് സ്വ​ദേ​ശി ഷി​ബിയുമാ​ണ് മ​രി​ച്ച​ത്




മ​ല​പ്പു​റം: സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ൾ മ​രി​ച്ചു. ചു​ങ്ക​ത്ത​റ സ്വ​ദേ​ശി സു​ധീ​ഷ്, അ​ന്പ​ല​ക്കു​ന്ന് സ്വ​ദേ​ശി ഷി​ബി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ പാ​ലു​ണ്ട അ​ങ്ങാ​ടി​ക്കു സ​മീ​പ​മു​ള്ള മാ​രു​തി വ​ർ​ക്ക് ഷോ​പ്പി​ന് മു​ന്പി​ലാ​യി​രു​ന്നു അ​പ​ക​ടം.

നി​ല​ന്പു​ർ ഭാ​ഗ​ത്തു​നി​ന്നു മ​രു​ത​ക്ക​ട​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സ് എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് ജോ​ലി ഒ​ഴി​വാ​ക്കി മൂ​ന്നു മാ​സം മു​ന്പാ​ണ് സു​ധീ​ഷ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു



Share this News Now:
  • Google+
Like(s): 105