17 June, 2018 09:29:24 PM


കുടമാളൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: സിപിഎം തൂത്തുവാരി

സിപിഐയെ കൂട്ടുപിടിച്ച യുഡിഎഫിന് ഒരു സീറ്റും ലഭിച്ചില്ല



കോട്ടയം: കുടമാളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎം എല്ലാ സീറ്റും തൂത്തുവാരി. മുന്നണി മറന്ന് 11 സീറ്റിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ സിപിഎം മത്സരിച്ചപ്പോള്‍ ഇടതു മുന്നണിയിലെ ഘടകകക്ഷിയായ സിപിഐ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് യുഡിഎഫ് പാനലില്‍ മത്സരിച്ചു. 


1998 മുതല്‍ ഇടതു മുന്നണി ഭരിക്കുന്ന ബാങ്കില്‍ ഇക്കുറി പ്രസിഡന്‍റ് പ്രമോദ് ചന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയിച്ച അംഗങ്ങളും ലഭിച്ച വോട്ടും (ബ്രായ്ക്കറ്റില്‍).


ആര്‍. പ്രമോദ് ചന്ദ്രന്‍ (5430), ജി.ഉണ്ണികൃഷ്ണന്‍ (4592), കെ.ജെ.സെബാസ്റ്റ്യന്‍ (3118), എം.പി.രാമചന്ദ്രന്‍ നായര്‍ (3805), ഗോദന്‍ ഭട്ടതിരിപ്പാട് (2051), കെ.എന്‍.അയ്യപ്പന്‍ നായര്‍ (2850), അഡ്വ.സി.എന്‍.ബാലചന്ദ്രന്‍ (നിക്ഷേപക വിഭാഗം -3308), ലത കെ.ആര്‍ (വനിതാ സംവരണം - 5185), സബിത പ്രേംജി (വനിതാ സംവരണം - 6227), ബിന്ദു സുരേഷ് (വനിതാ സംവരണം - 6626), എം.കെ.മുരളി (എസ് സി എസ് ടി സംവരണം - 1946)



Share this News Now:
  • Google+
Like(s): 171