Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

17 June, 2018 10:21:37 AM


യുവതിക്കും മകനുമെതിരേ ഗുരുതര വകുപ്പുകള്‍; ഗണേശിനെതിരേ നിസ്സാര വകുപ്പുകളും

പരാതി പിൻവലിക്കാന്‍ സമുദായത്തിലെ വനിതാസംഘടന വഴി ശ്രമംകൊല്ലം: നടനും എംഎല്‍എയുമായ ഗണേശ്കുമാറിനെതിരേ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് വീട്ടമ്മ നല്‍കിയ പരാതിയില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ അണിയറയില്‍ വലിയ സമ്മര്‍ദ്ദം. ഒടുവില്‍ ഒന്നും നടക്കാതെ വന്നതോടെ എംഎല്‍എയുടെ പിഎ നല്‍കിയ പരാതിയില്‍ മര്‍ദ്ദനമേറ്റ അനന്തകൃഷ്ണനും പരാതി നല്‍കിയ മാതാവ് ഷീന പി നാഥിനും എതിരേ ചുമത്തിയത് ഗുരുതര വകുപ്പുകള്‍. അതേസമയം വീട്ടമ്മ നല്‍കിയ പരാതിയില്‍ ഗണേശിനെതിരേ ചുമത്തിയത് നിസ്സാര വകുപ്പുകളും. ഒത്തുതീര്‍പ്പാക്കാനുളള ശ്രമങ്ങള്‍ക്കിടയില്‍ എംഎല്‍എയ്ക്കെതിരേ യൂത്ത് കോണ്‍ഗ്രസും പ്രതിഷേധിച്ചു രംഗത്തെത്തി.

വീട്ടമ്മയേയും മകനെയും മര്‍ദ്ദിച്ച കേസില്‍ ഗണേശ്കുമാറിനെതിരേ പരാതി നല്‍കിയത് അഞ്ചല്‍ പോലീസ് സ്‌റ്റേഷനിലായിരുന്നു. എന്നാല്‍ എംഎല്‍എ യ്‌ക്കെതിരേ നിസ്സാര വകുപ്പുകള്‍ ചുമത്തിയ പോലീസ് തൊട്ടുപിന്നാലെ യുവതിക്കും മകനുമെതിരേ എംഎല്‍എ യുടെ പിഎ നല്‍കിയ പരാതിയില്‍ ചുമത്തിയത് ഗുരുതരവകുപ്പുകളും. എന്നാല്‍ ഈ ഭീഷണിയിലും വഴങ്ങാതെ വീട്ടമ്മ ഇതിനെതിരേ പുനലൂര്‍ ഡിവൈഎസ്പിയ്ക്കും വനിതാകമ്മീഷനും പരാതി നല്‍കുകയും കഴിഞ്ഞ ദിവസം ചവറ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴിയും നല്‍കിയതോടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് തലത്തിലും സാമുദായിക തലത്തിലുമെല്ലാം ശ്രമങ്ങള്‍ ശക്തമാകുകയാണെന്നാണ് വീട്ടമ്മയുടെ ആരോപണം.

പ്രദേശത്തെ സാമുദായിക സംഘടനവഴിയാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. സംഘടനയുടെ വനിതാവിഭാഗത്തിന്റെ പ്രതിവാരയോഗത്തില്‍ ഷീനയ്ക്കും മകനുമെതിരേയും ഗണേശ് കുമാറിന് അനുകൂലമായും ചര്‍ച്ചകള്‍ നടന്നു. അതേസമയം എന്തു സമ്മര്‍ദ്ദം ഉണ്ടായാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് വീട്ടമ്മ. വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു യുവാവിനെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം തലവൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ കെബി ഗണേശ്കുമാര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.Share this News Now:
  • Google+
Like(s): 133