17 June, 2018 10:20:39 AM


പേരുമാറ്റം: മാസിഡോണിയയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനവുമായി പ്രതിപക്ഷം

പേര് മാറ്റുന്നതിന് ഗ്രീസുമായുള്ള കരാറിനെതിരെയാണ് പ്രതിഷേധം




സ്കോപ്ജെ: പേരുമാറ്റത്തിനൊരുങ്ങുന്ന മാസിഡോണിയയിൽ വൻ പ്രതിഷേധനത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷം. മാസിഡോണിയയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഗ്രീസുമായുള്ള കരാറിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നത്. മാസിഡോണിയയുടെ പേര് റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ എന്നാക്കുന്നത് സംബന്ധിച്ച് ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രസുമായി ധാരണയിലെത്തിയെന്ന് മാസിഡോണിയൻ പ്രധാനമന്ത്രി സോറൻ സേവ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധത്തിനൊരുങ്ങുന്നത്. 

ഞായറാഴ്ച ഇത് സംബന്ധിച്ച് ഉടമ്പടി ഒപ്പിടാനിരിക്കെയാണ് പ്രതിപക്ഷം പ്രതിഷേധത്തിനാഹ്വാനം ചെയ്തത്. മാസിഡോണിയയുടെ പരമാധികാരത്തെ അടിയറ വയ്ക്കുന്നതിനു തുല്യമാണ് ഇത്തരത്തിലൊരു പേരുമാറ്റമെന്നും ഇത് ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ വാദം. 1991ലാണ് മാസിഡോണിയ യുഗോസ്ലാവിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചത്. മാസിഡോണിയ സ്വാതന്ത്ര്യം നേടിയ അന്നുമുതൽ പേര് സംബന്ധിച്ച് ഗ്രീസുമായി തർക്കം നിലനിന്നിരുന്നു.

ഗ്രീസിലും ഇതേപേരിൽ‌ സ്ഥലമുണ്ട് എന്നതായിരുന്നു തർക്കത്തിന് കാരണം. ഒടുവിൽ 1995ൽ നടത്തിയ ഇടക്കാല നയതന്ത്ര ചർച്ചയിൽ മാസിഡോണിയയ്ക്ക് യുഗോസ്ലാവ് റിപ്പബ്ലിക് ഓഫ് മാസിഡോണിയ എന്ന പേര് സ്വീകരിക്കാമെന്ന് ധാരണയായിരുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ പേരുമാറ്റത്തിന് സർക്കാർ തയാറെടുക്കുന്നതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗത്വം നേടാനുള്ള മാസിഡോണിയയുടെ ശ്രമങ്ങൾക്ക് ഗ്രീക്ക് ഭരണാധികാരികളായിരുന്നു എന്നും എതിരു നിന്നിരുന്നത്



Share this News Now:
  • Google+
Like(s): 92