17 June, 2018 02:01:33 AM


കാര്‍ഷിക കടാശ്വാസം: കണ്ണൂര്‍ ജില്ലയ്ക്ക് ഒരു കോടി രൂപ അനുവദിച്ചു

തുക അനുവദിച്ചത് കര്‍ഷക അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍




കണ്ണൂര്‍: കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം കണ്ണൂര്‍ ജില്ലയിലെ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമായി ആകെ 1,02,38,648 രൂപ അനുവദിച്ച് ഉത്തരവായി. 

11,64,750 രൂപ അനുവദിച്ചതില്‍ 10,18,750 രൂപ 18 സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കും 1,46,000 രൂപ തളിപ്പറമ്പ് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക്, ഇരിട്ടി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് എന്നിവയ്ക്ക് സംസ്ഥാന ഗ്രാമവികസന ബാങ്കും വിതരണം ചെയ്യും.
 
18,06,925 രൂപ അനുവദിച്ചതില്‍ 17,96,925 രൂപ 23 സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കും 10,000 രൂപ തളിപ്പറമ്പ് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിനും വിതരണം ചെയ്യും.47,12,623 രൂപ അനുവദിച്ചതില്‍ 46,04,623 രൂപ ഒമ്പത് സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കും 1,08,000 രൂപ തളിപ്പറമ്പ് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിനും ഇരിട്ടി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിനും വിതരണം ചെയ്യും.

19,35,550 രൂപ അനുവദിച്ചതില്‍ 19,34,550 രൂപ 12 സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കും 1,000 രൂപ തളിപ്പറമ്പ് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിനും വിതരണം ചെയ്യും. 6,18,800 രൂപ അനുവദിച്ചതില്‍ 6,12,050 രൂപ 17 സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കും 6750 രൂപ തളിപ്പറമ്പ് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിനും വിതരണം ചെയ്യും.



Share this News Now:
  • Google+
Like(s): 83