Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

17 June, 2018 01:51:55 AM


വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തില്‍ 'ഹരിതം വൈപ്പിന്‍' പദ്ധതിക്ക് തുടക്കം

മൂന്നു വര്‍ഷം കൊണ്ട് ഒരു ലക്ഷം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും
കൊച്ചി: വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന ഹരിതം വൈപ്പിന്‍ പദ്ധതിക്ക് തുടക്കം. പെട്രോ നൈറ്റ് എല്‍എന്‍ജിയുടെ സഹായത്തോടെ നടപ്പാക്കുന്ന ഹരിതം വൈപ്പിന്‍ പദ്ധതിയില്‍ ബ്ലോക്ക് പരിധിയിലെ വിവിധ സദ്ധസംഘടനകളുടെ സഹകരണത്തോടെ മൂന്നുവര്‍ഷം കൊണ്ട് ഒരു ലക്ഷം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്.
 
വൈപ്പിന്‍ പ്രസ്സ് ക്ലബ്, വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍, തീരദേശ സംരക്ഷണ സമിതി, സ്മൃതി സാംസ്‌കാരിക കേന്ദ്രം, കേരള സാക്ഷരതാ മിഷന്‍, ലൈബ്രറികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.പൊതുസ്ഥലങ്ങള്‍, റോഡ് അരികുകള്‍, കടല്‍പ്പുറം, ആശുപത്രി പരിസരം, സ്‌കൂളുകള്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ആണ് ആദ്യഘട്ടത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുക. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവര്‍ത്തകരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹായത്തോടെ വൃക്ഷതൈകള്‍ സംരക്ഷിക്കും.

പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ  മരങ്ങള്‍ കണ്ടെത്താനും നട്ടുപിടിപ്പിക്കുന്നതിനും കമ്മിറ്റി രൂപീകരിച്ചു. മൂന്നു വര്‍ഷം കൊണ്ട് ഒരു ലക്ഷം വൃക്ഷതൈകള്‍ അപകടരഹിതമായി നട്ടുപിടിപ്പിക്കാന്‍ ആണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തീരപ്രദേശങ്ങളില്‍ കടല്‍ ആക്രമണത്തെ തടയുന്നതിനായി  താളിപരുതി,  കാറ്റാടി തുടങ്ങിയ വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കും. സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പരിസ്ഥിതി ദിനം, വനമഹോത്സവം തുടങ്ങിയ ദിവസങ്ങളില്‍ ലഭിക്കുന്ന വൃക്ഷതൈകള്‍ കൂടാതെ പ്രാദേശികമായി വളര്‍ത്തിയെടുക്കുന്ന തൈകളും ലഭ്യമാക്കും.

സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാങ്കേതിക സഹായത്തോടെ  വിദ്യാലയങ്ങളിലെ നേച്ചര്‍ ക്ലബുകളുടെ പ്രവര്‍ത്തനത്തിലൂടെ ചെലവില്ലാതെ വൃക്ഷത്തൈകള്‍ ഉത്പാദിപ്പിക്കും. പൊതുസ്ഥലങ്ങളിലും പൊതുസ്ഥാപനങ്ങളിലും നടുന്ന വൃക്ഷ തൈകള്‍ക്ക് ട്രീ ഗാര്‍ഡ് ഉപയോഗിച്ച് സംരക്ഷണം ഉറപ്പാക്കും. ഈ വര്‍ഷം 30000 വൃക്ഷത്തൈകളും വരുംവര്‍ഷങ്ങളില്‍ മുപ്പത്തി അയ്യായിരം വൃക്ഷത്തൈകളും നട്ടുപിടിപ്പിക്കും. ഇതോടൊപ്പം പ്രകൃതി സംരക്ഷണ ബോധവല്‍ക്കരണ പരിപാടികള്‍ ആയ ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍ ,ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ചിത്ര പ്രദര്‍ശനം ,ഫോേട്ടാപ്രദര്‍ശനം, ചിത്രരചന മത്സരം ,ക്വിസ് മത്സരം ,ഉപന്യാസ മത്സരം തുടങ്ങിയവ സംഘടിപ്പിക്കും.

മാലിന്യ സംസ്‌കരണ സാങ്കേതികവിദ്യകളും  രീതികളും വൈപ്പിന്‍ മേഖലയിലെ ജനങ്ങളെ പരിചയപ്പെടുത്തി വൈപ്പിന്‍ ഒരു മാലിന്യമുക്ത മേഖലയായി മാറ്റുതിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഹരിത വൈപ്പിന്‍ പരിപാടിയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന  എല്‍പി യുപി എച്ച്എസ് എച്ച്എസ്എസ്  സ്‌കൂളുകള്‍ക്ക് അവരുടെ പ്രവര്‍ത്തനം വിലയിരുത്തി സമ്മാനങ്ങള്‍ നല്‍കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഡോ. കെ. കെ. ജോഷി അധ്യക്ഷത വഹിച്ച യോഗത്തില്‍  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി ലൂയിസ, സാംസ്‌കാരിക സംഘടന പ്രതിനിധി  ജോര്‍ജ് അലോഷ്യസ് തുടങ്ങിയവര്‍ പങ്കെടുത്തു.Share this News Now:
  • Google+
Like(s): 161