17 June, 2018 01:34:39 AM


കെഎസ്ഈബി നഷ്ടത്തിലെന്ന് മന്ത്രി; കണ്ണ് ചിമ്മാതെ വഴിവിളക്കുകള്‍

മൂന്നാഴ്ച കണ്ണടയ്ക്കാതെ ഏറ്റുമാനൂര്‍ ശക്തി റോഡിലെ വഴിവിളക്കുകള്‍



ഏറ്റുമാനൂര്‍: കെ എസ് ഈ ബി വന്‍ നഷ്ടത്തിലാണെന്നും വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്നും മന്ത്രി. ഇതേ സമയം നാട്ടിന്‍ പുറത്തെ വഴികളില്‍ നട്ടുച്ചയ്ക്കും വെളിച്ചം പകര്‍ന്ന് വൈദ്യുതി ബോര്‍ഡിന്‍റെ സേവനം. ഏറ്റുമാനൂര്‍ ടൗണില്‍ വഴി വിളക്കുകള്‍ പകലും കത്തികിടക്കുന്നത് നിത്യകാഴ്ചയായി. 

ഏറ്റുമാനൂര്‍ ശക്തിനഗറിലെ ശക്തി റോഡില്‍ ട്യൂബ് ലൈറ്റുകള്‍ രാപകലില്ലാതെ തെളിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മൂന്ന് ആഴ്ചകളാകുന്നു എന്ന് തദ്ദേശവാസികള്‍. ഫ്യൂസ് ഊരിമാറ്റിയിട്ടും ഈ തെരുവുവിളക്കുകള്‍ അണഞ്ഞില്ല. കുറെ ദിവസമായിട്ടും വിളക്കുകള്‍ കണ്ണടയ്ക്കാതെ വന്നതോടെ വിവരം അധികൃതരെ അറിയിച്ചു. മരചില്ലകള്‍ എവിടെയെങ്കിലും ലൈനില്‍ മുട്ടികിടക്കുന്നതാവും എന്ന മറുപടി ലഭിച്ചെങ്കിലും പക്ഷെ മറ്റ് നടപടികള്‍ ഒന്നുമുണ്ടായില്ല. 



Share this News Now:
  • Google+
Like(s): 83