Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

17 June, 2018 01:22:55 AM


ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു; തൃശൂര്‍ ജില്ലയില്‍ ജാഗ്രതാ മുന്നറിയിപ്പ്

രോഗലക്ഷണം കണ്ടാലുടന്‍ വിദഗ്ധ ചികിത്സ തേടണം




തൃശ്ശൂര്‍: കാലവര്‍ഷം ആരംഭിച്ചതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ബേബിലക്ഷ്മി അറിയിച്ചു. ഡെങ്കിപ്പനി ചികിത്സയ്ക്കും പരിശോധനയ്ക്കും വേണ്ട എല്ലാ സൗകര്യങ്ങളും ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഒരുക്കിയതായും ഡി.എം.ഒ. അറിയിച്ചു. പനിബാധിതര്‍ ശരിയായി വിശ്രമിക്കുകയും വിദഗ്ധ ചികിത്സ നേടുകയും വേണം. ഇവര്‍ ധാരാളം വെള്ളം കുടിക്കണം. രോഗം പകരാതിരിക്കാന്‍ പനിബാധിതര്‍ പകലും രാത്രിയും കൊതുകുവലയ്ക്കുള്ളില്‍ വിശ്രമിക്കണം. 
 
പനിയോടൊപ്പം തൊലിപ്പുറത്തുണ്ടാകുന്ന വ്യത്യാസം, തടിപ്പുകള്‍, സന്ധിവേദന മുതലായവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ഇവ കണ്ടാലുടന്‍ വിദഗ്ധ ചികിത്സ തേടുകയും ഡോക്ടര്‍ പറയുന്ന കാലയളവില്‍ വിശ്രമിക്കുകയും വേണം. ചെറുപാത്രങ്ങള്‍, ചിരട്ടകള്‍, കപ്പുകള്‍, മരപ്പൊത്ത്, സണ്‍ഷെയ്ഡ്, ടെറസ്സ്, ഇലകള്‍ പൂച്ചട്ടി, മുട്ടത്തോട്, തൊണ്ട്, ടയര്‍ മുതലായവയില്‍ കെട്ടിനില്‍ക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. മഴവെള്ളം ഇവയില്‍നിന്നും ഒഴുക്കിക്കളയാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ബേബി ലക്ഷ്മി അറിയിച്ചു



Share this News Now:
  • Google+
Like(s): 101