Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

17 June, 2018 12:01:46 AM


ഈദ് ആഘോഷം: ഇന്ത്യ-പാക് സൈനികർ ഇക്കുറി മധുരം പങ്കുവച്ചില്ല

ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണിത്



ശ്രീനഗര്‍: ഈദ് ആഘോഷത്തിന്‍റെ ഭാഗമായി വാഗാ അതിർത്തിയിൽ ഇന്ത്യ-പാക് സൈനികർ മധുരം പങ്കുവച്ചില്ല. അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് മധുരം കൈമാറേണ്ടെന്ന് ഇരുവിഭാഗവും തീരുമാനിച്ചത്. സമാനമായ സാഹചര്യത്തെ തുടർന്ന് കഴിഞ്ഞ വർഷവും മധുരം കൈമാറൽ ചടങ്ങ് ഒഴിവാക്കിയിരുന്നു.

ശനിയാഴ്ച ജമ്മു കാഷ്മീരിലെ നൗഷാരയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ഇന്ത്യൻ സൈനികർക്കു നേരെ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. ബുധനാഴ്ച സാന്പയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ഒരു ബിഎസ്എഫ് ജവാനും കൊല്ലപ്പെട്ടിരുന്നു



Share this News Now:
  • Google+
Like(s): 60