17 June, 2018 12:01:18 AM


പ​ച്ച​ക്ക​റി​ തോ​ട്ട​ത്തി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​യാ​യ സ്ത്രീ​ പെ​രു​മ്പാമ്പി​ന്‍റെ വ​യ​റ്റി​ൽ

സംഭവം ഇ​ന്തോ​നേ​ഷ്യ മു​ന ദ്വീ​പി​ലെ പെ​ർ​ഷ്യാ​പ​ൻ ല​വേ​ല ഗ്രാ​മ​ത്തില്‍​



ജ​ക്കാ​ർ​ത്ത: പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​യാ​യ സ്ത്രീ​യെ പെ​രു​മ്പാമ്പി​ന്‍റെ വ​യ​റ്റി​ൽ ക​ണ്ടെ​ത്തി. ഇ​ന്തോ​നേ​ഷ്യ​യി​ലെ മു​ന ദ്വീ​പി​ലെ സു​ല​വേ​സി തീ​ര​ത്തെ പെ​ർ​ഷ്യാ​പ​ൻ ല​വേ​ല എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വാ ​തി​ബ എ​ന്ന അ​മ്പ​ത്തി​നാ​ലു​കാ​രി​യാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. 

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ പോ​യി​രു​ന്ന വാ ​തി​ബ പി​ന്നീ​ട് അ​പ്ര​ത്യ​ക്ഷ​യാ​കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​ക്ഷേ ഇ​വ​രു​ടെ പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ​നി​ന്ന് ഒ​രു കൂ​റ്റ​ൻ പെ​രു​മ്പാമ്പി​നെ തെ​ര​ച്ചി​ൽ ന​ട​ത്തി​യ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി. തി​ബ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ത്തി ഇ​തി​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പെ​രു​ന്പാ​ന്പിനെ കൊ​ന്ന് വ​യ​ർ കീ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വാ ​തി​ബ​യെ പാമ്പി​ന്‍റെ വ​യ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഏ​ഴു മീ​റ്റ​ർ (23 അ​ടി) നീ​ള​മു​ണ്ടാ​യി​രു​ന്നു പെ​രു​മ്പാമ്പി​ന്. തി​ബ​യു​ടെ ത​ല​യാ​ണ് പാമ്പ് ആ​ദ്യം വി​ഴു​ങ്ങി​യ​ത്. പി​ന്നീ​ട് ശ​രീ​രം​കൂ​ടി വി​ഴു​ങ്ങു​ക​യാ​യി​രു​ന്നെ​ന്ന് പ്രാ​ദേ​ശി​ക പോ​ലീ​സ് മേ​ധാ​വി ഹം​ക അ​റി​യി​ച്ചു. പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ സു​ല​വേ​സി തീ​രം പാ​മ്പു​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ന്തോ​നേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ആ​റു മീ​റ്റ​റി​ല​ധി​കം നീ​ള​മു​ള്ള പെ​രു​മ്പാ​മ്പു​ക​ൾ ധാ​രാ​ള​മാ​യു​ണ്ട്.



Share this News Now:
  • Google+
Like(s): 82