Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

17 June, 2018 12:01:03 AM


യു​വാ​വി​നെ മര്‍ദ്ദിച്ച സംഭവം; ഗ​ണേ​ഷ് കു​മാ​റിനെതിരെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്

നാ​ട്ടു​കാ​ർ കൂ​ടു​ന്ന​തു​ക​ണ്ട് എം​എ​ൽ​എ​യും സം​ഘ​വും സ്ഥലം വിടുകയായിരുന്നു




കൊല്ലം: യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും മാ​താ​വി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തെ​ന്ന സം​ഭ​വ​ത്തി​ൽ ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ​യു​ടെ വാ​ദം പൊ​ളി​യു​ന്നു. വാ​ഹ​ന​ത്തി​നു സൈ​ഡ് ന​ൽ​കാ​ത്ത​തി​നു ഗ​ണേ​ഷ് കു​മാ​റും പി​ എ പ്ര​ദീ​പും അ​ന​ന്ത​കൃ​ഷ്ണ​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി. റൂ​റ​ൽ എ​സ്പി എ​സ്. അ​ശോ​ക​നു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് എം​എ​ൽ​എ മ​ർ​ദി​ച്ച​താ​യി പ​റ​യു​ന്ന​ത്. 

സം​ഭ​വ​ത്തി​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ൽ ഇ​ങ്ങ​നെ: 
"വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ എം​എ​ൽ​എ​യു​ടെ വാ​ഹ​ന​വും അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ വാ​ഹ​ന​വും ഒ​രേ ദി​ശ​യി​ൽ വ​ന്നു. പ്ര​ദീ​പ് വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി അ​ന​ന്ത​കൃ​ഷ്ണ​നോ​ടു വാ​ഹ​നം മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എം​എ​ൽ​എ​യു​ടെ വാ​ഹ​നം പി​റ​കോ​ട്ടെ​ടു​ക്കു​ന്ന​താ​ണ് എ​ളു​പ്പം എ​ന്നു​പ​റ​ഞ്ഞ അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ തോ​ളി​ലും ത​ല​യി​ലും ക്ഷു​ഭി​ത​നാ​യ പ്ര​ദീ​പ് അ​ടി​ച്ചു. ഇ​തു​ക​ണ്ട് ഇ​റ​ങ്ങി​വ​ന്ന ഗ​ണേ​ഷ്കു​മാ​ർ കാ​റി​ന്‍റെ താ​ക്കോ​ൽ ഉൗ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ർ​ന്നു പി​ടി​ച്ചു​ത​ള്ളു​ക​യും ഇ​തു ചോ​ദ്യം ചെ​യ്ത അ​മ്മ ഷീ​ന​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു."

നാ​ട്ടു​കാ​ർ കൂ​ടു​ന്ന​തു​ക​ണ്ട് എം​എ​ൽ​എ​യും സം​ഘ​വും വാ​ഹ​ന​ത്തി​നു​ള്ളി​ൽ ക​യ​റി പോ​വു​ക​യു​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വം ന​ട​ന്ന മ​ര​ണ വീ​ടി​ന് സ​മീ​പം അ​ഞ്ച​ൽ സി​ഐ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.



Share this News Now:
  • Google+
Like(s): 196