17 June, 2018 12:00:44 AM


ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​രമ്പ​ര: റാ​യി​ഡു പു​റ​ത്ത്, റെ​യ്ന പ​ക​ര​ക്കാ​ര​ൻ

യൊ-​യൊ ടെ​സ്റ്റിലെ പ​രാ​ജ​യമാ​ണ് റാ​യി​ഡു​വി​നു പു​റ​ത്തേ​ക്ക് വ​ഴി തെളിച്ച​ത്




മും​ബൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ൽ അമ്പാ​ട്ടി റാ​യി​ഡു​വി​നു പ​ക​ര​ക്കാ​ര​നാ​യി സു​രേ​ഷ് റെ​യ്ന​യെ ഉ​ൾ​പ്പെ​ടു​ത്തി. ബം​ഗ​ളു​രു​വി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന യൊ-​യൊ ടെ​സ്റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് റാ​യി​ഡു​വി​നു പു​റ​ത്തേ​ക്കു​ള്ള വ​ഴി തു​റ​ന്ന​ത്. 

ഐ​പി​എ​ൽ ഈ ​സീ​സ​ണി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് താ​ര​ങ്ങ​ളാ​യി​രു​ന്നു ഇ​രു​വ​രും. സീ​സ​ണി​ൽ റാ​യി​ഡു​വി​ന്‍റെ പ്ര​ക​ട​നം പ​രി​ഗ​ണി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു തി​രി​ച്ചു​വി​ളി​ച്ച​തും. 602 റ​ണ്‍​സാ​ണ് സീ​സ​ണി​ൽ റാ​യി​ഡു അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഏ​റെ​ക്കാ​ലം ടീ​മി​നു പു​റ​ത്താ​യി​രു​ന്ന സു​രേ​ഷ് റെ​യ്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നു. 

യൊ-​യൊ ടെ​സ്റ്റി​നെ തു​ട​ർ​ന്ന് ടീ​മി​ൽ​നി​ന്നു പു​റ​ത്താ​കു​ന്ന മൂ​ന്നാ​മ​ത്തെ പ്ര​മു​ഖ​നാ​ണ് റാ​യി​ഡു. ടെ​സ്റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മു​ഹ​മ്മ​ദ് ഷാ​മി​യെ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ​യു​ള്ള ടെ​സ്റ്റി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും യൊ-​യൊ ടെ​സ്റ്റ് വി​ല​ങ്ങു​ത​ടി​യാ​യി



Share this News Now:
  • Google+
Like(s): 55