17 June, 2018 12:00:04 AM


മ​ണ്ണി​ടി​ച്ചിൽ​; അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ

പാ​ർ​ക്കി​നു​ള്ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നടപടി



കോ​ഴി​ക്കോ​ട്: പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ക​ക്കാ​ടം​പൊ​യി​ലു​ള്ള വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യാ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്. പാ​ർ​ക്കി​നു​ള്ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്റ്റോ​പ്പ് മെ​മ്മോ. എം​എ​ൽ​എ​യു​ടെ പാ​ർ​ക്കി​ന് സ​മീ​പം വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യേ​ക്കു​മെ​ന്ന് കൂ​ട​ര​ഞ്ഞി വി​ല്ലേ​ജ് ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്കാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

ശ​നി​യാ​ഴ്ച പാ​ർ​ക്കി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ള​മെ​ടു​ക്കു​ന്ന കു​ള​ത്തി​നു സ​മീ​പം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​രു​ന്നു. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യു​ള്ള സോ​ണ്‍ ഒ​ന്നി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ് ക​ക്കാ​ടം​പൊ​യി​ൽ. ഈ ​പ്ര​ദേ​ശ​ത്താ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ച്ചി​രി​ക്കു​ന്ന​ത്. വാ​ട്ട​ർ തീം ​പാ​ർ​ക്ക് പ​രി​സ്ഥി​തി ദു​ർ​ബ​ല​പ്ര​ദേ​ശ​ത്താ​ണെ​ന്നു കോ​ഴി​ക്കോ​ട് ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. 

ക​ഴി​ഞ്ഞ ദി​വ​സം താ​മ​ര​ശേ​രി ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലി​ന്‍റെ ആ​ഘാ​തം വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണം പ്ര​ദേ​ശ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച ത​ട​യ​ണ ത​ക​ർ​ന്ന​താ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് എം​എ​ൽ​എ​യു​ടെ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള്ള പാ​ർ​ക്കി​നു സ​മീ​പ​വും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്



Share this News Now:
  • Google+
Like(s): 173