16 June, 2018 05:41:54 PM


ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ൽ പ​ട്ടി​യെ കു​ളി​പ്പി​ക്കാ​നും കീ​ഴ്ജീ​വ​ന​ക്കാ​ർ

ആരോപണം ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി​യാ​യി​രുന്ന നി​തി​ൻ അ​ഗ​ർ​വാ​ളിനെതിരെ



തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ൽ പ​ട്ടി​യെ കു​ളി​പ്പി​ക്കാ​നും കീ​ഴ്ജീ​വ​ന​ക്കാ​ർ. ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി​യാ​യി​രി​ക്കെ നി​തി​ൻ അ​ഗ​ർ​വാ​ളാ​ണ് ഡോ​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി പ​ട്ടി​യെ കു​ളി​പ്പി​ച്ച​ത്. നാ​ലു​മാ​സം മു​ന്പു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ചാ​ന​ലു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. 

എ​സ്എ​പി ഡെ​പ്യൂ​ട്ടി ക​മ​ൻ​ഡാ​ന്‍റി​ന്‍റെ വീ​ട്ടി​ലെ പ​ണി​ക്ക് ദി​വ​സ​വ​ത​ന​ക്കാ​രാ​യ ക്യാ​ന്പ് ഫോ​ളോ​വേ​ഴ്സി​നെ നി​യോ​ഗി​ച്ച​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. പേ​രൂ​ർ​ക്ക​ട എ​സ്എ​പി ഡെ​പ്യൂ​ട്ടി ക​മ​ൻ​ഡാ​ന്‍റ് പി.​വി രാ​ജു​വി​ന്‍റെ വീ​ട്ടി​ൽ ടൈ​ൽ​സ് പ​തി​പ്പി​ക്കാ​ൻ ദി​വ​സ​വ​ത​ന​ക്കാ​രാ​യ പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. 

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട മു​ഖ്യ​മ​ന്ത്രി, ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ പ​ട്ടി​ക ന​ൽ​ക​ണ​മെ​ന്ന് ഡി​ജി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ക​ണ​ക്കും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.



Share this News Now:
  • Google+
Like(s): 69