16 June, 2018 01:18:11 AM


കോഴിക്കോട് വീണ്ടും മണ്ണിടിച്ചില്‍; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

പൊഴുതന ആറാം മൈലില്‍ അച്ചൂര്‍ കുഞ്ഞാമിയാണ് മരിച്ചത്




കോഴിക്കോട്: കോഴിക്കോട് വീണ്ടും മണ്ണിടിച്ചില്‍ കാരശ്ശേരിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വ്യാഴാഴച കനത്ത മഴയില്‍ വൈത്തിരിയ്ക്കടുത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പൊഴുതന ആറാം മൈലില്‍ അച്ചൂര്‍ വീട്ടില്‍ കുഞ്ഞാമി(70 )യാണ് മരിച്ചത്. അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീണ്‌ കുഞ്ഞാമിയും മരുമകള്‍ ഫാത്തിമ(35)യും അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴച വൈകീട്ട് ഏഴുമണിയോടെ മരിച്ചു.


ഏതാനും വര്‍ഷം മുന്‍പ് ഗള്‍ഫില്‍വെച്ച്‌ കുഞ്ഞാമിയുടെ മകന്‍ ഷാഫിയും മരണപ്പെട്ടിരുന്നു. വ്യാഴാഴ്ച കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കോഴിക്കോടു ജില്ലയില്‍ എട്ടുപേര്‍ മരിച്ചിരുന്നു. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഏഴുപേര്‍ ഉരുള്‍പൊട്ടലിലും പുഴയിലെ ഒഴുക്കില്‍പ്പെട്ട് ഒരാളുമാണ് മരിച്ചത്. കാരശ്ശേരിയില്‍ ഇന്ന് മണ്ണിടിച്ചിലിനെ തുടര്‍ന്ന് സമീപത്ത് താമസിക്കുന്നവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. 







Share this News Now:
  • Google+
Like(s): 42