16 June, 2018 12:56:42 AM
റൊണാൾഡോയ്ക്ക് ഇരട്ട ഗോൾ; ആദ്യപകുതിയിൽ പോർച്ചുഗലിന്റെ ആധിപത്യം
റൊണാൾഡോയുടെ ആദ്യ ഗോൾ നാലാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിൽ നിന്ന്

സോച്ചി: റഷ്യൻ ലോകകപ്പിൽ സ്പെയിനെതിരായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ പോർച്ചുഗൽ 2-1ന് മുന്നിൽ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് പറങ്കിപ്പട മുന്നിൽ എത്തിയത്. നാലാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിൽ നിന്നാണ് റൊണാൾഡോയുടെ ആദ്യ ഗോൾ.
24-ാം മിനിറ്റിൽ ഡീഗോ കോസ്റ്റ നേടിയ ഗോളിലൂടെ സ്പെയിൻ ഒപ്പമെത്തി. എന്നാൽ 44–ാം മിനിറ്റിൽ ഗോൺസാലോ ഗ്വിഡെസിന്റെ നീട്ടി നൽകിയ പാസ് വലയിലാക്കി റൊണാൾഡോ പോർച്ചുഗലിനെ മുന്നിൽ എത്തിച്ചു. സ്പെയിൻ പന്തടക്കിൽ മുന്നിലാണെങ്കിലും പ്രത്യാക്രമണങ്ങളുമായി പോർച്ചുഗൽ കുതിക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്