16 June, 2018 12:15:56 AM


കാ​വേ​രി ന​ദീ​ജ​ലം ത​മി​ഴ്നാ​ടി​നു വി​ട്ടു​ന​ൽ​കാ​മെ​ന്ന് ക​ർ​ണാ​ട​ക

ക​ർ​ണാ​ട​ക സ​ർ​ക്കാര്‍ ന​ട​പ​ടി മി​ക​ച്ച രീ​തി​യി​ൽ മ​ഴ ല​ഭി​ച്ച​തി​നാല്‍




മ​ധു​ര: കാ​വേ​രി ന​ദി​യി​ൽ​നി​ന്ന് ത​മി​ഴ്നാ​ടി​ന് ഈ ​മാ​സ​ത്തെ ജ​ല​ത്തി​ന്‍റെ പ​ങ്ക് ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി. ക​ബ​നി ഡാ​മി​ൽ​നി​ന്ന് 20,000 ഘ​ന​ അ​ടി വെ​ള്ളം വി​ട്ടു​ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ക്കു​റി മി​ക​ച്ച രീ​തി​യി​ൽ മ​ഴ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി. 

ഇ​തു​വ​രെ ല​ഭി​ച്ച രീ​തി​യി​ൽ മ​ഴ തു​ട​ർ​ന്നാ​ൽ കാ​വേ​രി വാ​ട്ട​ർ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ച രീ​തി​യി​ൽ 10 ടി​എം​സി വെ​ള്ളം ജൂ​ണി​ൽ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നു കു​മാ​ര​സ്വാ​മി ശു​ഭാ​പ്തി​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. ക​ബ​നി ന​ദി​യി​ൽ​നി​ന്നു വെ​ള്ളം വി​ട്ടു ​ന​ൽ​കി​യാ​ൽ അ​ത് ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. മ​ധു​ര മീ​നാ​ക്ഷി ഷേ​ത്ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. 

ക​ബ​നി ന​ദി​യി​ൽ​നി​ന്നു ജ​ലം വി​ട്ടു​ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വ് ക​മ​ൽ​ഹാ​സ​ൻ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. നേ​ര​ത്തെ, ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ​ൽ​ഹാ​സ​ൻ ബം​ഗ​ളു​രു​വി​ൽ കു​മാ​ര​സ്വാ​മി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു



Share this News Now:
  • Google+
Like(s): 106