Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

16 June, 2018 12:09:21 AM


മത്സരത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ക്രിസ്റ്റ്യാനോയ്ക്ക് തടവും പിഴയും

നികുതി വെട്ടിപ്പ് കേസിലാണ് ആരാധകരെ ഞെട്ടിച്ച വിധി




മോസ്കോ: ലോകകപ്പ് ഫുട്ബോളില്‍ സ്‌പെയിനിനെതിരായ സുപ്രധാന മത്സരത്തിന് പോര്‍ച്ചുഗീസ് ഇറങ്ങാന്‍ തയ്യാറായിരിക്കെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ട് വര്‍ഷത്തെ തടവും 18.8 ദശലക്ഷം യൂറോ പിഴയും വിധിച്ചു. സ്പാനിഷ് സര്‍ക്കാരിനെ കബളിപ്പിച്ച്‌ നികുതി വെട്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണിത്. എന്നാല്‍ നേരത്തെ ശിക്ഷയൊന്നും ലഭിക്കാത്തവര്‍ക്ക് രണ്ടു വര്‍ഷത്തില്‍ താഴെയുള്ള തടവു ശിക്ഷ പിഴയടച്ച്‌ മറികടക്കാനുള്ള സൗകര്യം സ്‌പെയിനില്‍ ഉള്ളതിനാല്‍ ക്രിസ്റ്റ്യോനോയ്ക്ക് ജയിലില്‍ കഴിയേണ്ടി വരില്ലെന്നാണ് സൂചന.


റയല്‍ മാഡ്രിഡ് താരമായ ക്രിസ്റ്റ്യാനോ സ്‌പെയിനില്‍ 14.7 ദശലക്ഷം യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ആറ് നികുതി വെട്ടിപ്പ് കേസുകളാണ് ക്രിസ്റ്റ്യാനോയ്‌ക്കെതിരെയുള്ളത്. ഇതില്‍ ഓരോന്നിനും ആറു മാസം വീതമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. മുന്‍പ് ലയണല്‍ മെസ്സിയ്ക്കും സമാനമായ രീതിയില്‍ സ്പാനിഷ് കോടതി ശിക്ഷ വിധിച്ചിരുന്നു. മെസ്സി രണ്ട് മില്യണ്‍ യൂറോ പിഴയടച്ച്‌ കേസ് തീര്‍പ്പാക്കുകയായിരുന്നു.




Share this News Now:
  • Google+
Like(s): 264