15 June, 2018 11:37:39 PM


ബിഎസ്‌എന്‍എലിന്‍റെ ഈദ് മുബാറക് ഓഫര്‍; 789 രൂപയ്ക്ക് 150 ദിവസം

പരിധിയില്ലാത്ത കോളുകളും 2 ജിബി ഡാറ്റയും; ഓഫര്‍ ജൂണ്‍ 26 വരെ



കൊച്ചി: ഈദ് മുബാറക് ദിനത്തില്‍ സ്‌പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിച്ച്‌ ബി എസ് എന്‍ എല്‍. 789 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 150 ദിവസത്തെ കാലാവധിയാണ് ഈ പ്ലാനിലുള്ളത്. രാജ്യത്തെ ഏത് നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും 2 ജിബി ഡാറ്റയും പ്രതിദിനം 100 എസ്‌എംഎസുകളുമാണ് ഈ സ്‌പെഷ്യല്‍ താരിഫില്‍ ലഭ്യമാകുക. ജൂണ്‍ 12 മുതല്‍ 26 വരെയുള്ള കാലാവധിക്കുള്ളില്‍ 786 രൂപയുടെ ഈദ് സ്‌പെഷ്യല്‍ താരിഫ് ഉപയോഗപ്പെടുത്താവുന്നതാണ്.



Share this News Now:
  • Google+
Like(s): 27