15 June, 2018 02:34:17 PM


"പോലീസുകാരുടെ അടിമപ്പണി': വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ

എ​ഡി​ജി​പിയ്ക്കെ​തി​രെ പരാതിയുമായി പോലീസ് അസോസിയേഷന്‍



തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രെ കൊ​ണ്ട് അ​ടി​മ​പ്പ​ണി ചെ​യ്യി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ പ​ട്ടി​കയും ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ക​ണ​ക്കും ന​ൽ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി​ജി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലീ​സു​കാ​രെ കൊ​ണ്ട് അ​ടി​മ​പ്പ​ണി ചെ​യ്യി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പ​ണ​ങ്ങ​ൾ നേ​ര​ത്തെ ഉ​യ​ർ​ന്നി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് അ​സോ​സി​യേ​ഷ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇതിനിടെ, എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്ന് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ വ്യക്തമാക്കി. എ​ഡി​ജി​പി​യു​ടെ വീ​ട്ടി​ൽ ന​ട​ക്കു​ന്ന​ത് ന​ഗ്ന​മാ​യ മ​നു​ഷ്യ​ത്ത്വ​ലം​ഘ​ന​മാ​ണെ​ന്നും പോ​ലീ​സു​കാ​ർ ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രെ​യാ​ണ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. 

ച​ന്ത​യി​ൽ​നി​ന്നും എ​ഡി​ജി​പി​യു​ടെ വ​ള​ർ​ത്തു നാ​യ​ക്കാ​യി വാ​ങ്ങു​ന്ന മീ​ൻ എ​സ്എ​പി കാ​മ്പി​ലെ കാ​ന്‍റീ​നി​ൽ​നി​ന്നും വ​റു​ത്തു​കൊ​ണ്ടു പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തി​നെ​തി​രെ​യും പോ​ലീ​സു​കാ​ർ രം​ഗ​ത്തെ​ത്തി. വീ​ട്ടി​ലും ഓ​ഫീ​സി​ലു​മു​ള്ള പോ​ലീ​സു​കാ​രോ​ട് സു​ധേ​ഷ് കു​മാ​റും കു​ടും​ബ​വും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ത് പ​തി​വാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. 

വ്യാ​ഴാ​ഴ്ച സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ സ്നി​ഗ്ധ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് സ്വ​ദേ​ശി​യാ​യ ഗ​വാ​സ്ക​റിനെ മ​ർ​ദി​ച്ചി​രു​ന്നു. ഡ്രൈ​വ​റി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇതിന് പിന്നാലെ മര്‍ദ്ദനമേറ്റ ഡ്രൈവറുടെ പേരില്‍ കേസെടുത്തതിലുള്ള അമര്‍ഷവും പോലീസുകാര്‍ക്കിടയില്‍ പൊന്തിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 274