15 June, 2018 08:31:45 AM


ലോകകപ്പ് ഫുട്‌ബോള്‍ ആരവത്തില്‍ പന്തുതട്ടി തൃശൂര്‍ ജില്ലാ കളക്ടറും

മത്സരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചായിരുന്നു കലക്‌ട്രേറ്റില്‍ പരിപാടി



തൃശ്ശൂര്‍: ലോകകപ്പ് ഫുട്‌ബോള്‍ ആരവത്തില്‍ പന്തുതട്ടി തൃശൂര്‍ ജില്ലാ കളക്ടറേറ്റും. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് കലക്‌ട്രേറ്റില്‍ പരിപാടി സംഘടിപ്പിച്ചത്. കളക്ടറേറ്റില്‍ പ്രത്യേകം തയ്യാറാക്കിയ ഗോള്‍ പോസ്റ്റിലേക്ക് പന്തുതട്ടി ജില്ല കളക്ടര്‍ ടി.വി. അനുപമ ഉദ്ഘാടനം ചെയ്തു. എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എം.ബി.ഗിരീഷ്  ആശംസകള്‍ നേര്‍ന്നു. കലക്‌ട്രേറ്റിലെ വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.



Share this News Now:
  • Google+
Like(s): 62