14 June, 2018 10:47:02 PM


ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യ്ക്കെ​തി​രെ വെന്നികൊടി പാറിച്ച് റ​ഷ്യ

റ​ഷ്യ സൗ​ദി അ​റേ​ബ്യ​യെ ത​ക​ർ​ത്ത​ത് എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ ഗോ​ളു​ക​ൾ​ക്ക്



മോ​സ്കോ: ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യ്ക്കെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി ആതിഥേയരായ റ​ഷ്യ. എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ ഗോ​ളു​ക​ൾ​ക്കാ​ണ് റ​ഷ്യ ഏ​ഷ്യ​യി​ൽ​നി​ന്നു​ള്ള സൗ​ദി അ​റേ​ബ്യ​യെ ത​ക​ർ​ത്ത​ത്. ഡെ​നീ​സ് ചെ​റി​ഷേ​വി​ന്‍റെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​യി​രു​ന്നു റ​ഷ്യ​ൻ വി​ജ​യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. 

റ​ഷ്യ​യു​ടെ അ​ഭി​മാ​ന ക​ളി​ത്ത​ട്ടാ​യ ലു​ഷ്നി​കി സ്റ്റേ​ഡി​യ​ത്തി​ൽ ആ​ദ്യ പ​കു​തി​യി​ൽ ആ​തി​ഥേ​യ​ർ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് മു​ന്നി​ട്ടു​നി​ന്നു. 12-ാം മി​നി​റ്റി​ൽ ഗ​സി​ൻ​സ്ക്കി​യി​ലൂ​ടെ ലീ​ഡ് എ​ടു​ത്ത റ​ഷ്യ ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന നി​മി​ഷം ഗോ​ൾ എ​ണ്ണം ര​ണ്ടാ​യി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യി​ൽ സൗ​ദി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​മാ​യ മു​ന്നേ​റ്റ​ങ്ങ​ളു​ണ്ടാ​യി​ല്ല.

ര​ണ്ടാം പ​കു​തി​യി​ൽ, 71-ാം മി​നി​റ്റി​ൽ ആ​ർ​ടെം ഡി​സ്യൂ​ബ ആ​തി​ഥേ​യ​രു​ടെ ലീ​ഡ് ഉ​യ​ർ​ത്തി. മൂ​ന്നു ഗോ​ളി​ന്‍റെ ലീ​ഡി​ൽ പ​ത​റി​പ്പോ​യ റ​ഷ്യ​യെ ഇ​ഞ്ചു​റി ടൈ​മി​ൽ നേ​ടി​യ ര​ണ്ടു ഗോ​ളു​ക​ളി​ലൂ​ടെ റ​ഷ്യ പൂ​ട്ടി​ക്കെ​ട്ടി. ചെ​റി​ഷേ​വ് അ​ധി​ക​സ​മ​യ​ത്തെ ആ​ദ്യ​ഗോ​ൾ ക​ണ്ടെ​ത്തി​യ​പ്പോ​ൾ ക​ളി അ​വ​സാ​നി​ക്കാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ അ​ല​ക്സാ​ണ്ട​ർ ഗൊ​ളോ​വി​ൻ റ​ഷ്യ​യു​ടെ വി​ജ​യം പൂ​ർ​ത്തി​യാ​ക്കി



Share this News Now:
  • Google+
Like(s): 112