14 June, 2018 09:02:33 PM


ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നു കി​ക്കോ​ഫ്; ആദ്യമത്സരം റഷ്യയും സൗദിയും തമ്മില്‍

റ​ഷ്യ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യം



മോ​സ്കോ: ലു​ഷ്നി​കി സ്റ്റേ​ഡി​യ​ത്തി​ൽ 21-ാം എ​ഡി​ഷ​ൻ ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നു കി​ക്കോ​ഫ്. വോ​ൾ​ഗാ ന​ദി​യു​ടെ ആ​വേ​ശ​ത്തി​ര​മാ​ല​ക​ളി​ൽ ടെ​ൽ​സ്റ്റാ​ർ എ​ന്ന പ​ന്തി​നു ചു​റ്റും മു​പ്പ​ത്തി​ര​ണ്ട് രാ​ജ്യ​ങ്ങ​ളും, 736 ക​ളി ക്കാ​രും. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് റ​ഷ്യ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. 

ഗ്രൂ​പ്പ് എ​യി​ൽ ആ​തി​ഥേ​യ​രാ​യ റ​ഷ്യ സൗ​ദി അ​റേ​ബ്യ​​യു​മാ​യി ആ​ദ്യ മ​ത്സ​ര​ത്തി​ൽ കൊ​മ്പു കോ​ർ​ക്കും. ​സൗ​ദി​യും റ​ഷ്യ​യു​മാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ ഫി​ഫ റാ​ങ്കി​ൽ ഏ​റ്റ​വും പി​ന്നി​ലു​ള്ള​ത്. 70-ാം റാ​ങ്കി​ലു​ള്ള റ​ഷ്യ ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ നേ​രി​ട്ടാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. 67-ാം സ്ഥാ​ന​ത്താ​ണ് ഏ​ഷ്യ​ൻ പ്ര​തി​നി​ധി​ക​ളാ​യ സൗ​ദി. ക​ഴി​ഞ്ഞ ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു ജ​യം പോ​ലു​മി​ല്ലാ​ത്ത റ​ഷ്യ​ക്ക് ഇ​ന്ന് ജ​യി​ച്ചാ​ൽ മാ​ത്ര​മേ പ്രീ​ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്താ​നാ​കൂ. ലോ​ക​ക​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു ത​വ​ണ മാ​ത്ര​മേ ആ​തി​ഥേ​യ​ർ ഗ്രൂ​പ്പ് ഘ​ട്ടം ക​ട​ക്കാ​തെ പോ​യി​ട്ടു​ള്ളൂ. 

12 വ​ർ​ഷ​ത്തി​നു​ശേ​ഷം ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടി​യ സൗ​ദി ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ക്ഷീ​ണ​ത്തി​ലാ​ണ്. അ​ത്യാ​ധു​നി​ക ശി​ൽ​പ​ചാ​രു​ത​യോ​ടെ​യും സാ​ങ്കേ​തി​ക​ത്തി​ക​വി​ലും നി​ർ​മി​ച്ച ലു​ഷ്നി​കി സ്റ്റേ​ഡി​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച് ജൂ​ലൈ 15ന് ​കൊ​ടി​യി​റ​ങ്ങു​ന്ന ലോ​ക​ക​പ്പ് പൊ​ടി​പൂ​ര​ത്തി​ന്‍റെ വി​ശേ​ഷ​ത്തി​നാ​യി ലോ​കം റ​ഷ്യ​യി​ലേ​ക്ക് ഉ​റ്റു​നോ​ക്കു​ന്നു. ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് ആ​റു ​മു​പ്പ​തി​ന് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. ആ​ധു​നി​ക​ത​യു​ടെ പു​തു​ച​രി​ത്രം പേ​റി ഹൈ​ടെ​ക്കി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ രാ​ജ്യ​ത്തെ 11 പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ 12 കൂ​റ്റ​ൻ സ്റ്റേ​ഡി​യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.



Share this News Now:
  • Google+
Like(s): 53